കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; കതിരൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കരിപ്പൂര്‍വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണ്ണ കടത്ത് നടത്തുന്ന മാഫിയ സംഘം കതിരൂര്‍ സ്വദശികളായ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടു പോയി. മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ ഒളിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്. രക്ഷപ്പെട്ട യുവാവിന്റെ പരാതി പ്രകാരം മലപ്പുറം കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

<strong><br>വയനാട്ടുകാർക്ക് വേണ്ടി രാഹുൽ ഗാന്ധി; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു, അന്വേഷണം വേണം</strong>
വയനാട്ടുകാർക്ക് വേണ്ടി രാഹുൽ ഗാന്ധി; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു, അന്വേഷണം വേണം


വ്യാഴ്യാഴ്ച വൈകിട്ടാണ് മലപ്പും കരുവാരക്കുണ്ട് വെച്ചാണ് കാറിലെത്തിയ സംഘം കതിരൂര്‍, കൂത്തുപറമ്പ് സ്വദേശികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയത്. ഇതിനിടെ ഒരാള്‍ രക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം തേടിയതോടെ സംഭവം നാട്ടുകാര്‍ അറിയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇതിനിടെ രണ്ട് പേരെയും കൊണ്ട് സംഘം രക്ഷപ്പെട്ടിരുന്നു. തട്ടിക്കൊണ്ട് പോകപ്പെട്ട കതിരൂര്‍ സ്വദശികള്‍ക്കും സ്വര്‍ണ്ണ, കുഴല്‍പ്പണ തട്ടിപ്പുമായ് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇവര്‍.

Kidnap

നേരത്തെ സ്വര്‍ണ്ണം കൊണ്ട് വരുന്നവരെയും കുഴല്‍പ്പണം കടത്തുന്നവരെയും ഈ സംഘം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും കൈക്കലാക്കിയ പരാതിയും ഉണ്ടായിരുന്നു. തലശ്ശേരി നഗരത്തില്‍ മാത്രം ഇവര്‍ കുഴല്‍പ്പണക്കാരെകൊള്ളയടിച്ച നിരവധി സംഭവങ്ങളുണ്ടെന്ന് പൊലിസ് പറയുന്നു.കുഴല്‍പ്പണ സംഘങ്ങള്‍ തമ്മിലുള്ള കൊള്ളയായതിനാല്‍ പരാതിക്കാരുണ്ടാവാറില്ല.

കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്ന മാഫിയ സംഘവുമായ് ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടു പോയ സംഘം. കൂട്ടുകൃഷിയാണ് ഇവര്‍ കള്ളക്കടത്തില്‍ ചെയ്തിരുന്നത്. ഇതുകൂടാതെ മാഹിയിലെ ഊടുവഴികളിലൂടെ കടത്തുന്ന ഇറച്ചിക്കോഴിലോറികള്‍ക്കു എസ്‌കോര്‍ട്ടടിക്കുന്നതും ഇവര്‍ തന്നെയാണെന്നാണ് പൊലിസ് നല്‍കുന്ന സൂചന. ടി.പി വധക്കേസില്‍ കൊടിസുനിയും രജീഷും അറസ്റ്റിലായതിനു ശേഷം ഈ സംഘങ്ങള്‍ ഒറ്റതിരിഞ്ഞാണ് പ്രവര്‍ത്തിച്ചിരുന്നത്. ഏറെ കാലമായി ഇത്തരം സംഘങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പടലപിണക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പോലീസ് നിഗമനം. കരുവരാക്കുണ്ട് പോലീസ് തട്ടിക്കൊണ്ട് പോയ യുവാക്കളുടെ പശ്ചാത്തലം അന്വേഷിക്കാന്‍ തലശ്ശേരി, കതിരൂര്‍, കൂത്തുപറമ്പ് പോലിസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

English summary
Two youth kidbapped in Kathiroor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X