ലഹരിവില്‍പനയ്ക്കിടെ പിണറായിയില്‍ രണ്ടു യുവാക്കള്‍ എക്സൈസ് പിടിയില്‍
തലശേരി:ലഹരിവില്‍പനയ്ക്കിടെ പിണറായിയില്‍ രണ്ടുയുവാക്കള്‍ എക്സസൈസ് പിടിയിലായി. പിണറായിയില്‍ രണ്ടിടങ്ങളിലായി ഹാഷിഷ് ഓയിലും കഞ്ചാവുമായാണ് യുവാക്കള്‍ പിടിയിലായത്. പിണറായി എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ നിസാര്‍ കൂലോത്തും സംഘവും നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായത്.
കൂടാളി കാഞ്ഞിരോട് തലമുണ്ട സ്വദേശി റജാസ് (27)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 5 ഗ്രാം ഹാഷ്ഷ് ഓയില്‍ പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫിസര്‍ ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സമീര്‍ കെകെ, ഷിനു കെപി, ഉമേഷ് കെ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. പിണറായി എക്‌സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ബഷീര്‍ ടിയും സംഘവും നടത്തിയ പട്രോളിങ്ങിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.

എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പട്രോള്‍ നടത്തി വരവെ തലശ്ശേരി താലൂക്കില്‍ പിണറായി പാറപ്രം മേലൂര്‍ റോഡിന്റെ പുതിയ പാലത്തിന് സമീപം വെച്ച് 12 ഗ്രാം ഉണക്ക കഞ്ചാവുമായി കാഞ്ഞിരോട് ദേശത്ത് ആസാദ് എ (31) എന്നയാളെയും എക്സൈസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെയും എന്‍.ഡി പി.എസ്.കേസെടുത്തിട്ടുണ്ട്.
പ്രിവന്റീവ് ഓഫിസര്‍ നിസാര്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിനു കെ.പി, ഉമേഷ് കെ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു. തലശേരി ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാലത്തില്‍ തലശേരി മേഖലയില്‍ പൊലിസും എക്സൈസും റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തലശേരി റെയില്‍ വേസ്റ്റേഷനു സമീപം വെച്ചു മട്ടാമ്പ്രം സ്വദേശികളായ ദമ്പതികളെയും പിണറായി യുവാവിനെയും പൊലിസ് നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തിരുന്നു.
മംഗളൂരില്‍ നിന്നും മയക്കുമരുന്ന് കടത്തി തലശേരി റെയില്‍വേ സ്റ്റേഷനില്‍ നേത്രാവതി എക്സ് പ്രസില്‍ വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. വരും ദിവസങ്ങളിലും തലശേരി താലൂക്കില്‍ റെയ്ഡു ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. പിടിയിലായവരെ വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും.
മംഗളൂരുവില്‍ നിന്നാണ് തലശേരി മേഖലയിലേക്ക് സിന്തറ്റിക്ക് മയക്കുമരുന്നും കഞ്ചാവും കൂടുതലെത്തത്തുന്നത്. അതിനാല്‍ ട്രെയിന്‍, ടൂറിസ്റ്റു, കെ. എസ്. ആര്‍.ടി.സി അന്തര്‍ സംസ്ഥാന ബസുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് പൊലിസും എക്സൈസും സംയുക്തമായി നടത്തിവരുന്നത്. രാത്രികാല വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications