കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വിപിന്‍കുമാറും സംഘവും ചേര്‍ന്ന് മുയ്യം ചൊര്‍ക്കള റോഡില്‍ നരിമട എന്ന സ്ഥലത്ത് വെച്ച് നടത്തിയ രാത്രികാല വാഹന പരിശോധനയില്‍ സിന്തറ്റിക്ക് മയക്കുമരുന്നായ എം ഡി എം എയുമായി രണ്ടു യുവാക്കളെ പിടികൂടി.

ആണോ പെണ്ണോ? മീര അനിലിന്റെ അനാവശ്യ ചോദ്യങ്ങള്‍ക്ക് റിയാസിന്റെ കലക്കന്‍ മറുപടി, വൈറല്‍ആണോ പെണ്ണോ? മീര അനിലിന്റെ അനാവശ്യ ചോദ്യങ്ങള്‍ക്ക് റിയാസിന്റെ കലക്കന്‍ മറുപടി, വൈറല്‍

കുറുമാത്തൂര്‍ മുണ്ടേരി സ്വദേശികളായ പൊന്‍മനേരി വീട്ടില്‍ സി.പി.ഉദയകുമാര്‍(24), വലിയവീട്ടില്‍ ആര്‍.വിശാഖ്(22) എന്നിവരാണ് കെ എല്‍ 59എന്‍ 4230 ഹോണ്ട ഡിയോ വണ്ടിയില്‍ ലഹരി കടത്തവെ പിടിയിലായത്. രണ്ടുപേര്‍ക്കുമെതിരെ എന്‍.ഡി.പി.എസ്.കേസെടുത്തു വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയതു. പിടിയിലായവര്‍ ഏറെക്കാലമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.മംഗ്‌ളൂരില്‍നിന്നാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. ഇതു പിന്നീട് തളിപ്പറമ്പ്, പഴയങ്ങാടി, മാട്ടൂല്‍, കണ്ണൂര്‍ എന്നിവടങ്ങളില്‍ വില്‍പന നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു.

arrest


പ്രിവന്റിവ് ഓഫിസര്‍മാരായ എ.അസീസ്, രാജീവന്‍ പച്ചക്കൂട്ടത്തില്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.യേശുദാസ്, ഉല്ലാസ് ജോസ്, പി.പി.രജിരാഗ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.വരും ദിനങ്ങളില്‍ റെയ്ഡു ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

ഇതിനിടെ മറ്റൊരു സംഭവത്തില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും പൊലിസ് വന്‍മാഹി വിദേശമദ്യശേഖരം പിടികൂടി.കണ്ണപുരം യോഗശാല ക്കു സമീപം അപകടത്തില്‍പ്പെട്ട കാറിലെ രഹസ്യഅറയില്‍ നിന്നാണ് 90 കുപ്പി മാഹി മദ്യം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ചെറുകുന്ന് തറയില്‍ നിന്നും ഇരിണാവിലേക്ക് പോകുന്ന കെ.എല്‍-59-എസ് 4629 കാറില്‍ കണ്ണപുരം യോഗശാലക്ക് സമീപംവെച്ചാണ് അമിതവേഗത്തില്‍ ഓടിച്ച കെ.എല്‍-11 എക്യു-5513 എന്ന മഹീന്ദ്ര ക്‌സൈലോ കാറിടിച്ചത്. അപകടം നടന്ന ഉടന്‍ തന്നെ ഈ കാറോടിച്ചിരുന്നവര്‍ താക്കോലുമെടുത്ത് ഓടി രക്ഷപ്പെട്ടു. കണ്ണപുരം എസ്.ഐ സി.ജി സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ക്രെയിനുപയോഗിച്ച് കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി പരിശോധന നടത്തിയപ്പോഴാണ് മെന്‍സ് ചോയസ് എന്ന ബ്രാന്റിലുള്ള അഞ്ച് കെയിസ്-(90 കുപ്പി) മദ്യം കണ്ടെടുത്തത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ സ്വദേശി സുജിത്താണ് ആര്‍.സി.ഉടമസ്ഥനെങ്കിലും മനു എന്നയാളാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെകേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലിസ്പറഞ്ഞു.

English summary
Two youths arrested with MDM A in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X