കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബീഡി വലിച്ചെറിഞ്ഞ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പളളിക്കുന്നിലുളള ജില്ലാ സെന്‍ട്രല്‍ ജയിലിലേക്ക് തടവുകാര്‍ക്ക് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെ തളിപറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ പൊലിസ് ് പിടികൂടി. ജയിലില്‍ നിത്യസന്ദര്‍ശകരായ ഇവര്‍ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു കണ്ണൂര്‍ ടൗണ്‍ പൊലിസ് പ്രതികളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
കണ്ണൂര്‍ സബ് ജയിലില്‍ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണികളായ തളിപ്പറമ്പ് സ്വദേശികളായയുവാക്കളാണ് പിടിയിലായത്. തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം.വി അനീഷ് കുമാര്‍ എന്നിവരെയാണ് ടൗണ്‍ എസ്‌ഐ സി എച്ച് നസീബും സിറ്റി പൊലിസ് കമ്മിഷണറുടെ സ്്ക്വാഡും അറസ്റ്റ് ചെയ്തത്.
ഇവര്‍ മുകളിലേക്ക് എറിഞ്ഞതിനാല്‍ വീണതുപരിശോധിച്ചപ്പോള്‍ ജയില്‍ വളപ്പില്‍ നിന്ന് 120 പാക്കറ്റ് ബീഡിയും കണ്ടെടുത്തിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും സമീപത്തുള്ള മറ്റു ജയിലുകളിലും വന്‍തോതില്‍ മയക്കുമരുന്ന് ലഹരി വസ്തുക്കള്‍ എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ബുധനാഴ്ച്ചരാവിലെ പളളിക്കുന്നിലുളള ില്ലാ ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുക്കുന്നതിനിടെയായിരുന്നു സംഭവം.
ഇവര്‍ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും നേരത്തെയും ഇതിനു സമാനമായി ലഹരിവസ്തുക്കള്‍ എത്തിച്ചിട്ടുണ്ടെന്നു മൊഴി നല്‍കിയിട്ടുണ്ട്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവും മറ്റും എത്തിക്കുന്ന സംഘത്തെ കുറിച്ചു നേരത്തെ കണ്ണൂര്‍ ടൗണ്‍പൊലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍വളപ്പില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു ജയിലില്‍ അന്തേവാസികളെ സന്ദര്‍ശിക്കാനെത്തുന്നവരെയും അസ്വാഭാവികസാഹചര്യത്തില്‍ കാണുന്നവരെയും പൊലിസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
നാലുമാസം മുന്‍പ് ജയിലിലേക്ക് കഞ്ചാവ് കടത്തിയ സംഭവം ഏറെവിവാദമായിരുന്നു. ജയില്‍ അടുക്കളയില്‍ ഒളിപ്പിച്ച നിലയിലാണ് രണ്ടുകിലോ കഞ്ചാവ് കണ്ടെത്തിയത്. കാസര്‍കോട്ടു നിന്നും പച്ചക്കറിയുമായെത്തിയ ഓട്ടോഡ്രൈവറാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇയാളെ പിന്നീട് പൊലിസ് അന്വേഷണത്തില്‍ പിടികൂടിയിരുന്നു. ജയിലില്‍ നടന്ന ഗുരുതരമായ സുരക്ഷാവീഴ്ചയെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.വിവരം കൃത്യസമയത്ത് മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജയില്‍ ഡി.ജി.പി ആലപ്പുഴ സ്വദേശിയായ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തത്.












Click it and Unblock the Notifications