മുത്തപ്പ ദർശനത്തിനായി യുഎഇ പൗരൻ പറശിനി മടപ്പുരയിലെത്തി, അനുഗ്രഹം ചൊരിഞ്ഞ് കണ്ണുരുകാരുടെ ഇഷ്ട ദൈവം
മയ്യിൽ: ഉത്തര കേരളത്തിലെ ജനങ്ങളുടെ ഇഷ്ട ആരാധനാ മൂർത്തിയായശ്രീ മുത്തപ്പനെ ദർശിക്കാൻ കടൽ കടന്ന് അറബിയെത്തി. കണ്ണൂർ പറശ്ശിനിമടപ്പുരയിലാണ് മുത്തപ്പനെ ദർശിക്കാൻ യു.എ.ഇ പൗരൻ എത്തിയത്. യു.എ.ഇയിലെ ബിസിനസുകാരനായ സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്ബിയാണ് സുഹൃത്തായ കണ്ണൂർ സ്വദേശിയോടൊപ്പമെന്തിമുത്തപ്പന്റെ അനുഗ്രഹം വാങ്ങി പ്രസാദവും കഴിച്ച് മനസ് നിറഞ്ഞു കൊണ്ടുമടങ്ങിയത്.
കണ്ണൂർ കീച്ചേരിയിലെ രവീന്ദ്രന്റെ കൂടെയായിരുന്നു അറബിയുടെ സന്ദര്‍ശനം. അപൂർവ്വമായ ദൃശ്യം കാണാൻ നിരവധി പേർ എത്തിയിരുന്നു. ഇതിൽ ചിലർ അറബി അനുഗ്രഹം വാങ്ങുന വീഡിയോ ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തു. പ്രവാസിയായ രവീന്ദ്രൻ്റെ കൂടെ കണ്ണൂർ കാണാനെത്തിയതായിരുന്നു അറബി. ഇതിനിടയിലാണ് സർവമതസ്ഥർക്കും അനുഗ്രഹമേകുന്ന മുത്തപ്പനെ കുറിച്ചു രവീന്ദ്രനിൽ നിന്നും കേട്ടറിയുന്നത്.

ഉടൻപറശിനിക്കടവിലെത്താൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പറശിനി പുഴയിൽ കാൽ കഴുകി ഭക്ത്യാദരങ്ങളോടെയാണ് അറബിയും രവീന്ദ്രനും വെള്ളാട്ടവും തിരുവപ്പനയും കെട്ടിയാടുന്ന മുത്തപ്പൻ സന്നിധിയിലെത്തുന്നത്.
അറബിയോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം ദക്ഷിണ സ്വീകരിച്ചു മുടിയിൽ നിന്നും തുളസിയും ചെത്തിപ്പൂവും പറിച്ചെടുത്ത് ഉള്ളം കൈയ്യിൽ വെച്ചു നൽകി തലയിൽ കൈ വെച്ചു എല്ലാ അനുഗ്രഹമുണ്ടാകുമെന്ന് വിചാരിച്ച കാര്യങ്ങൾ നടക്കുമെന്ന് പറഞ്ഞ് മനസ് കുളിർപ്പിച്ചതിനു ശേഷമാണ് മുത്തപ്പൻ അനുഗ്രഹിച്ചു മടക്കി അയച്ചത്. അറബിയും രവീന്ദ്രനെയും പറശിനി മടപ്പുരയിൽ പി.എം സുജിത്ത്, പി.എം സുമന്ത്, പി.എം വിനോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഗായിക കെ എസ് ചിത്ര പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തില്‍ തിരുവപ്പന്റെയും മുത്തപ്പന്റെയും മുന്നില്‍ വെച്ചാണ് പാടുന്ന വീഡിയോ പങ്കുവച്ചിരുന്നു. പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ്. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെ എത്താറുണ്ട്. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്തുള്ള പറശിനി മുത്തപ്പൻക്ഷേത്രം. കണ്ണൂരിലെത്തുന്ന വിനോദ സഞ്ചാരികളിടെ ഒഴുക്ക് തന്നെ പറശിനിയിലേക്കുണ്ടാകാറുണ്ട്.












Click it and Unblock the Notifications