കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഎപിഎ കേസ് ചുമത്തല്‍: പിണറായിയുടെ പൊലിസിനെതിരെ രൂക്ഷവിമര്‍ശനവുമായി കണ്ണൂരിലെ നേതാക്കള്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരില്‍ നിന്നുതന്നെ പൊലിസിനും ആഭ്യന്തര വകുപ്പിനും രൂക്ഷവിമര്‍ശനം. കോഴിക്കോട് പാര്‍ട്ടി അംഗങ്ങളായ രണ്ടു യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമതത്തിയതിനെ തുടര്‍ന്നാണ് സിപിഎമ്മിനുള്ളില്‍ നിന്നുതന്നെ പ്രതിഷേധമുയര്‍ന്നത്. സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി കെ. മോഹനന്‍ എന്നിവര്‍ പരസ്യമായി പൊലിസിനെതിരെ രംഗത്തു വന്നു.

പ്രിയങ്കയ്ക്ക് വഴിമാറണം.... രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി കോണ്‍ഗ്രസ് നേതാവ്, കാരണം ഇതാണ്!!പ്രിയങ്കയ്ക്ക് വഴിമാറണം.... രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി കോണ്‍ഗ്രസ് നേതാവ്, കാരണം ഇതാണ്!!

യുഎപിഎ ചുമത്തുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ നയമല്ലെന്നും പൊലിസിനെ സര്‍ക്കാര്‍ തിരുത്തുമെന്നും പി ജയരാജന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായാണ് പലപ്പോഴും പൊലിസ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. സര്‍ക്കാര്‍ നയം അനുസരിച്ചല്ല പലപ്പോഴും പോലീസ് ഇടപെടല്‍. ഈ വിമര്‍ശനം നേരത്തെയും ഉയര്‍ന്നതാണ്. യു.എ.പി.എ ചുമത്തിയ പോലീസ് നടപടിയില്‍ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തല്‍ ഉണ്ടാകുമെന്നും ജയരാജന്‍ വ്യക്തമാക്കി.

mv

പോലീസിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ല എന്ന വിമര്‍ശനം ശരിയല്ല. പോലീസിലെ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പോലീസ് സേനയെ ആകെ പഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അലന്‍, താഹ എന്നീ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാപകമായ എതിര്‍പ്പുകള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലായിരുന്നു എംവി ജയരാജന്‍ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നത്.

English summary
UAPA case protest in Kannur CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X