മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി
ഇരിട്ടി: കീഴ്പ്പളളിക്കടുത്ത് വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ യന്ത്രത്തോക്കുകളേന്തി പ്രകടനം നടത്തുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തവരെ പൊലിസ് തിരിച്ചറിഞ്ഞു. പതിനൊന്നംഗ സംഘത്തിലെ ഏഴുപേരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ സിപി മൊയ്തീന്റെ നേതൃത്വത്തിലുളള ജിഷയുള്‍പ്പെടെയുളള സംഘമാണ് ഇവിടെയെത്തിയതെന്നാണ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.
ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം ആറളം പൊലിസ് കേസെടുത്തിട്ടുണ്ട്. പതിനൊന്നസംഘമാണ് തോക്കുകള്‍ ഉള്‍പ്പെടെയുളള ആയുധവുമായി വിയറ്റ്നാമിലെത്തിയത്. ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രകടനം നടത്തിയ സംഘം സി.പി. ഐ മാവോയിസ്റ്റ് കബനി ഏരിയാസമിതിയെന്നെഴുതിയിരിക്കുന്ന പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ആറളം ഫാം തൊഴിലാളി പ്രശ്നമാണ് പരാമര്‍ശിക്കുന്നത്. ആറളം ഫാം തൊഴിലാളികള്‍ അടിമകള്ല ഉടമകളാണ് ആറളം ഫാം തൊഴില്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ ട്രേഡ് യൂനിയന്റെ വഞ്ചന തിരിച്ചറിയുക, എന്നിവരയാണ് എഴുതിയിരിക്കുന്നത്. ഒരുമണിക്കൂറോളം ടൗണില്‍ ചിലവഴിച്ചതിനു ശേഷമാണ് സംഘം വനത്തിലേക്ക് മടങ്ങിയത്.

സംഭവത്തില്‍ ഇരിട്ടി എ. എസ്. പി തപോഷ് ബസുമദാരിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച്ച രാവിലെ മുതല്‍ അന്വേഷണമാരംഭിച്ചു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പതിനൊന്നംഗ മാവോയിസ്റ്റുകളാണ് വെളളിയാഴ്ച്ച വൈകുന്നേരം വിയറ്റ്നാമിലെത്തിയത്. ഇവരില്‍ രണ്ടു പേരുടെ കൈയ്യില്‍ നാടന്‍ തോക്കുകളും മറ്റുളളവരുടെ കൈയ്യില്‍ യന്ത്രത്തോക്കുകളും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. വെളളിയാഴ്ച്ച വൈകുന്നേരം ഏഴരയോടെയാണ് ഇവര്‍ തിരിച്ചു പോയത്.
ഇവിടെയുണ്ടായിരുന്ന അബ്ദുറഹിമാന്റെ കടയില്‍ നിന്നും ആയിരം രൂപയുടെ പലവ്യഞ്ജന സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടന്ന് ആറളം പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. മാവോയിസ്റ്റുകളെ കണ്ടെത്താനായി എ. എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസും തണ്ടര്‍ ബോള്‍ട്ടും വനമേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലുംആരെയും കണ്ടെത്താനായിട്ടില്ല. ഇരിട്ടിയിലെ വനാതിര്‍ത്തികളില്‍ മാവോയിസ്റ്റുകളെത്തി പ്രകടനവും പ്രസംഗവും നടത്തുന്നതും പലവ്യഞ്ജന സാധനങ്ങളും ഭക്ഷണങ്ങളും ശേഖരിച്ചു പോകുന്നതും ഇതു മൂന്നാംതവണയാണ്.
ആറളം, അയ്യന്‍കുന്ന് പഞ്ചായത്തിലെ ടൗണുകളായ എടപ്പുഴ, വാളത്തോട്, വിയറ്റ്നാം എന്നിവടങ്ങളിലാണ് മാവോയിസ്റ്റുകളെത്തിയത്. സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ഇവര്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചും കബനീദളത്തിന്റെ പേരിലുളള ലഘുലേഖകള്‍വിതരണം ചെയ്തുമാണ് മടങ്ങുന്നത്. പ്രദേശവാസികളെ തങ്ങളുടെ കൂടെ ചേരാനും നിര്‍ബന്ധിക്കുന്നുണ്ട്.പ്രദേശവാസികളെ കുറിച്ചുളള കൃത്യമായ വിവരങ്ങള്‍ മാവോയിസ്റ്റുകള്‍ക്കുണ്ടെന്ന് വിയറ്റ്നാമിലെ കടയുടമ അബ്ദുറഹിമാന്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തിലെയാള്‍ താന്‍ സി.പി മൊയ്തീനാണെന്നു പരിചയപ്പെടുത്തിയ ശേഷം നിങ്ങളെ നാട്ടില്‍ നിന്നും വിളിക്കുന്ന പേര് അബ്ദൂക്കയല്ലേയെന്നു ചോദിക്കുകയും ചെയ്തതായാണ് കടക്കാരന്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications