കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണി തിരഞ്ഞെടുപ്പ് സുഗമമായി നടത്തൽ; കളി രാഷ്ട്രീയം... കണ്ണൂരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊണ്ട് ഇപ്പോഴെ തോറ്റ് ഇലക്ഷന്‍ കമ്മിഷന്‍!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ചോറിങ്ങും കൂറങ്ങും എന്നു ഒറ്റവാക്കില്‍ പറഞ്ഞാല്‍ കണ്ണൂരിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള വിശേഷണമായി. സര്‍ക്കാര്‍ ശമ്പളവും അധിക വേതനവും വാങ്ങി ഇവര്‍ തെരഞ്ഞെടുപ്പു ജോലികളില്‍ വ്യാപൃതരാണ്. എന്നാല്‍ ഇതുകാര്യങ്ങള്‍ സുഗമമായി നടത്തുന്നതിനല്ല ഭരണകക്ഷിയായ സിപിഎമ്മിനെ സഹായിക്കാനാണെന്നു മാത്രം.

<strong>രാജ്‌നാഥ് സിംഗിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ സ്ഥാനാര്‍ത്ഥി , കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ല</strong>രാജ്‌നാഥ് സിംഗിനെതിരെ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ സ്ഥാനാര്‍ത്ഥി , കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ല

ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത് യുഡിഎഫാണ്. ഇത്തരക്കാരെ വെറുതെ വിടില്ലാന്നാണ് ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ വെല്ലുവിളി. പാച്ചേനി പറഞ്ഞത് വെറുതെയായില്ല പാലും വെള്ളത്തില്‍ പണികിട്ടിയതുപോലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ തന്നെ ഒടുവില്‍ കുടുങ്ങി.

അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളമുള്ള മുണ്ട്

അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളമുള്ള മുണ്ട്

എല്ലാവരും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളമുള്ള മുണ്ട് വാങ്ങണമെന്ന് പയ്യന്നൂര്‍ നിയോജകമണ്ഡലം ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പു കൂട്ടായ്മയില്‍ ആഹ്വാനം ചെയ്ത മുരുത്ത സഖാവായ പി.വി പ്രകാശാനാണ് കുടുങ്ങിയത്. സ്‌ക്രീന്‍ഷോട്ടു സഹിതം മാധ്യമങ്ങള്‍ ഇതുവാര്‍ത്തയാക്കിയപ്പോള്‍ ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലിക്ക് ഇദ്ദേഹത്തെ തെരഞ്ഞെടുപ്പു ചുമതലയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു.

ബൂത്ത് പിടിച്ചെടുക്കാന്‍ ഒരു കൈസഹായം

ബൂത്ത് പിടിച്ചെടുക്കാന്‍ ഒരു കൈസഹായം

ഇഞ്ചോടിഞ്ച് പോരാട്ടമാണ്കണ്ണൂരും വടകരയും ഓരോ വോട്ടും ജയപരാജയങ്ങള്‍ മാറ്റിമറിച്ചേക്കാം. ഭരണത്തിന്റെ മറവില്‍ സി.പി. എം കളിച്ച കളി ഇപ്പോഴാണ് യു.ഡി. എഫ തിരിച്ചറിയുന്നത. ഇരുമണ്ഡലങ്ങളിലെയും ബൂത്ത് ലെവല്‍ ഓഫിസര്‍മാരില്‍ ബഹുഭൂരിഭാഗവും പാര്‍ട്ടി അനുഭാവികളോ അംഗങ്ങളോ, സര്‍വിസ് സംഘടനാ നേതാക്കളോയാണ്. ഓരോ ബൂത്തിലും എത്ര വോട്ടുകളുണ്ടെന്നും അതില്‍ എത്രനാട്ടിലുണ്ടെന്നും എത്രമരിച്ചവര്‍ എത്രജീവിച്ചിരിക്കുന്നവര്‍, കിടപ്പുരോഗികള്‍ എന്നിവയൊക്കെ വാര്‍ഡു ലെവല്‍വച്ചു ഇവര്‍ പണ്ടേ പാര്‍ട്ടി ഓഫിസുകളിലെത്തിച്ചിട്ടുണ്ട്.

ഇരട്ടവോട്ടുകള്‍ തള്ളിക്കാതിരിക്കാനുള്ള മുന്‍കരുതൽ

ഇരട്ടവോട്ടുകള്‍ തള്ളിക്കാതിരിക്കാനുള്ള മുന്‍കരുതൽ

ഇതിനാല്‍ ഇരട്ടവോട്ടുകള്‍ തള്ളിക്കാതിരിക്കാനുള്ള മുന്‍കരുതലും എടുക്കാന്‍ കഴിഞ്ഞു. മരിച്ചു മണ്ണടിഞ്ഞവര്‍ ഇപ്പോഴും പട്ടികയില്‍ സജീവമാണ്. നാട്ടിലില്ലാത്ത തങ്ങളുടെ സ്വന്തം വോട്ടുകളും സംരക്ഷിക്കപ്പെട്ടു. രഹസ്യമായി വോട്ടുപിടിക്കുന്ന ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ യു.ഡി. എഫിന് വലിയ തലവേദനായായിരിക്കുകയാണ്. ജില്ലയില്‍ ഇത്തരം രാഷ്ട്രീയം കളിക്കുന്ന ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ കുറിച്ചു രേഖാമൂലം പരാതി കൊടുത്തിട്ടും കലക്ടര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പാച്ചേനിയുടെ ആരോപണം.

കണ്ണൂരില്‍ എത്ര മത്തായിമാരുണ്ട്

കണ്ണൂരില്‍ എത്ര മത്തായിമാരുണ്ട്

കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന ജോണ്‍ എബ്രാഹാം ചോദ്യം പോലെയാണ്കണ്ണൂരില്‍ എത്ര ഇരട്ടവോട്ടുകളുണ്ടെന്നത്. ഇതു വോട്ടര്‍പട്ടിക അരച്ചുകുടിച്ചാലും പിടിക്കാന്‍ കഴിയില്ല. ഒരു പെണ്‍കുട്ടിയെ ഭര്‍തൃവീട്ടിലേക്ക് വിവാഹം ചെയ്തു പോയാല്‍ പിന്നെ വോട്ട് അവിടെയാണ് ചേര്‍ക്കുക. എന്നാല്‍ സ്വന്തം വീട്ടിലെ വോട്ട് തള്ളാതിരിക്കില്ലാണ് മറ്റൊരുസൂത്രവിദ്യ. രാവിലെഭര്‍തൃവീടിനടുത്തുള്ള ബൂത്തില്‍പ്പോയി വോട്ടു ചെയ്തു ഉടുത്തൊരുങ്ങി സ്വന്തം വീട്ടില്‍ ഉച്ചയോടെത്തും. തിരക്കു കഴിഞ്ഞ സമയം മഷി മായ്ച്ചു അവിടെയും പോയി വോട്ടു ചെയ്തിട്ടാണ് പലരുടെയും മടക്കം.

ജനവിധിയെ മാറ്റിമറിക്കും

ജനവിധിയെ മാറ്റിമറിക്കും

ഈത്തരത്തിലുള്ള ഇരട്ടവോട്ടുകള്‍ ഇക്കുറിയും വോട്ടേഴ്‌സ് പട്ടികയിലുണ്ടെന്നാണ് സൂചന.ഒരു ബൂത്തില്‍ നിന്നും ഇത്തരം പത്തുവോട്ടുകള്‍ പോള്‍ ചെയ്താല്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന കണ്ണൂരിലും വടകരയിലും അതു ജനവിധിയെ തന്നെ മാറ്റിമറിക്കും. ഇതു നേരത്തെ തിരിച്ചറിഞ്ഞതു കൊണ്ടാണ് പാച്ചേനിയും കൂട്ടരും വൈകിയുദിച്ച വിവേകത്തില്‍ വെപ്രാളപ്പെടുന്നത്.

English summary
UDF against election officials in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X