ചട്ടലംഘനം:കണ്ണൂരില്‍ പികെ ശ്രീമതിക്കെതിരെ യുഡിഎഫിന്റെ പരാതി, ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു!!
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയെന്നാരോപിച്ചു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതിക്കെതിരെ യുഡിഎഫ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്കി. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷനും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ സതീശന് പാച്ചേനിയാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയ്ക്കു ഇതു സംബന്ധിച്ച പരാതി നല്‍കിയത്.
പ്രചാരണ സാമഗ്രികളില്‍ പ്രിന്ററുടെയും പബ്ളിഷറുടെയും പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ അച്ചടിച്ച കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് ചട്ടമുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ ആയിരക്കണക്കിന് പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളുമാണ് നിയോജക മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ പതിച്ചിരിക്കുന്നത്. ഇതുകൂടാതെ എല്‍ഡി എഫ് സ്ഥാനാര്‍ഥിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകളും വ്യാപകമായി പതിച്ചിട്ടുണ്ട്. പൊതുസമൂഹത്തെ മുഴുവന്‍ പരിഹസിക്കുന്ന രൂപത്തില്‍ നിയമസംവിധാനങ്ങളെ ബോധപൂര്‍വം അപമാനിച്ച് ഇലക്ഷന് കമ്മിഷന്റെ നിയമങ്ങളും ചട്ടങ്ങളും അറിയാത്ത കോര്‍പറേറ്റ് കമ്പനികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന രൂപത്തിലാണ് എല്‍ഡിഎഫ് പ്രചരണം നടത്തുന്നത്.

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു ഉദ്യോഗസ്ഥരെ ഭയപ്പെടുത്ത വലിയ ഹോള്‍ഡിങ് ബോര്‍ഡുകള്‍ ഉയര്‍ത്തിയത് മാറ്റാതെ ഇപ്പോഴും മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലുണ്ടെന്നു സതീശന് പാച്ചേനി മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. നേരത്തെ മുഖ്യമന്ത്രിയുടെയും സിറ്റിങ് എം.പിയുടെയും ബഹുകായ ചിത്രം പതിപ്പിച്ച വികസന നേട്ടങ്ങള്‍ എണ്ണിപറയുന്ന ഹോള്‍ഡിങ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം എടുത്തുമാറ്റിയിരുന്നു. അതുരൂപമാറ്റം വരുത്തി മിക്കയിടങ്ങളിലും വീണ്ടുമുയര്ത്തിയിട്ടുണ്ട്.
ഇതേ തുടര്‍ന്നാണ് സതീശന് പാച്ചേനി രണ്ടാമതും കമ്മിഷനു പരാതി നല്‍കിയത്. കണ്ണൂരില്‍ എല്‍ഡി എഫ് നടത്തുന്നത് പണക്കൊഴുപ്പിന്റെ പ്രചരണ മേളയാണെന്നും ഇതിനായി കോര്‍പറേറ്റ് ഇവന്റ്മാനേജ്കമ്പിനിക്കു നല്കിയ ഫണ്ടിന്റെ ഉറവിടം വ്യക്തമാക്കണമെന്നും യുഡിഎഫ് ജില്ലാ ചെയര്മാന് എഡി മുസ്തഫയും ആവശ്യപ്പെട്ടു.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications