കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചട്ടലംഘനം:കണ്ണൂരില്‍ പികെ ശ്രീമതിക്കെതിരെ യുഡിഎഫിന്റെ പരാതി, ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തിയെന്നാരോപിച്ചു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പികെ ശ്രീമതിക്കെതിരെ യുഡിഎഫ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷനും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ സതീശന്‍ പാച്ചേനിയാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയ്ക്കു ഇതു സംബന്ധിച്ച പരാതി നല്‍കിയത്.

'വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുത്'സിപിഎമ്മിനും ജയരാജനുമെതിരെ സനന്‍ കുമാര്‍ ശശിധരന്‍!കുറിപ്പ്'വടകരയിലെ പാര്‍ട്ടി പരീക്ഷണം വിജയിക്കരുത്'സിപിഎമ്മിനും ജയരാജനുമെതിരെ സനന്‍ കുമാര്‍ ശശിധരന്‍!കുറിപ്പ്

പ്രചാരണ സാമഗ്രികളില്‍ പ്രിന്ററുടെയും പബ്‌ളിഷറുടെയും പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ അച്ചടിച്ച കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് ചട്ടമുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ ആയിരക്കണക്കിന് പോസ്റ്ററുകളും ഫ്‌ളക്‌സ് ബോര്‍ഡുകളുമാണ് നിയോജക മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ പതിച്ചിരിക്കുന്നത്. ഇതുകൂടാതെ എല്‍ഡി എഫ് സ്ഥാനാര്‍ഥിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകളും വ്യാപകമായി പതിച്ചിട്ടുണ്ട്. പൊതുസമൂഹത്തെ മുഴുവന്‍ പരിഹസിക്കുന്ന രൂപത്തില്‍ നിയമസംവിധാനങ്ങളെ ബോധപൂര്‍വം അപമാനിച്ച് ഇലക്ഷന്‍ കമ്മിഷന്റെ നിയമങ്ങളും ചട്ടങ്ങളും അറിയാത്ത കോര്‍പറേറ്റ് കമ്പനികളെ കൊണ്ട് ജോലി ചെയ്യിക്കുന്ന രൂപത്തിലാണ് എല്‍ഡിഎഫ് പ്രചരണം നടത്തുന്നത്.

pksreemathy-

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു ഉദ്യോഗസ്ഥരെ ഭയപ്പെടുത്ത വലിയ ഹോള്‍ഡിങ് ബോര്‍ഡുകള്‍ ഉയര്‍ത്തിയത് മാറ്റാതെ ഇപ്പോഴും മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലുണ്ടെന്നു സതീശന്‍ പാച്ചേനി മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ മുഖ്യമന്ത്രിയുടെയും സിറ്റിങ് എം.പിയുടെയും ബഹുകായ ചിത്രം പതിപ്പിച്ച വികസന നേട്ടങ്ങള്‍ എണ്ണിപറയുന്ന ഹോള്‍ഡിങ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം എടുത്തുമാറ്റിയിരുന്നു. അതുരൂപമാറ്റം വരുത്തി മിക്കയിടങ്ങളിലും വീണ്ടുമുയര്‍ത്തിയിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് സതീശന്‍ പാച്ചേനി രണ്ടാമതും കമ്മിഷനു പരാതി നല്‍കിയത്. കണ്ണൂരില്‍ എല്‍ഡി എഫ് നടത്തുന്നത് പണക്കൊഴുപ്പിന്റെ പ്രചരണ മേളയാണെന്നും ഇതിനായി കോര്‍പറേറ്റ് ഇവന്റ്മാനേജ്കമ്പിനിക്കു നല്‍കിയ ഫണ്ടിന്റെ ഉറവിടം വ്യക്തമാക്കണമെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എഡി മുസ്തഫയും ആവശ്യപ്പെട്ടു.

English summary
udf complaint against pk sreemathi on election rules violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X