കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാന്തപുരം നേതാക്കളുമായി ചര്‍ച്ച നടത്തി കോടിയേരി: പാല ആവര്‍ത്തിക്കുമെന്ന് യുഡിഎഫിന് മുന്നറിയിപ്പ്

കാന്തപുരം നേതാക്കളുമായി ചര്‍ച്ച നടത്തി കോടിയേരി: മഞ്ചേശ്വരത്ത് പാല ആവര്‍ത്തിക്കുമെന്ന് യുഡിഎഫിന് മുന്നറിയിപ്പ് !!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മഞ്ചേശ്വരത്ത് കരുക്കള്‍ നീക്കി കോടിയേരി ബാലകൃഷ്ണന്‍. മണ്ഡലത്തില്‍ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോടിയേരി ഇക്കുറി പാലയിലെ പോലെ അട്ടിമറി സാധ്യതയാണ് പ്രതീക്ഷിക്കുന്നത്. യാതൊരു വിവേചനവുമില്ലാതെ ഇക്കുറി വിവിധ മതവിഭാഗങ്ങളും നിഷ്പക്ഷ മതികളും ശങ്കര്‍ റൈയ്ക്കു വോട്ടുചെയ്യുമെന്നാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരന്‍ കൂടിയായ കോടിയേരിയുടെ പ്രതീക്ഷ.

ആരിഫിന്റെ അരൂർ ഇടത് മുന്നണിയെ കൈവിടും, ഷാനിമോൾ ലോക്സഭയിലെ മുന്നേറ്റം ആവർത്തിക്കുമെന്ന് സർവേആരിഫിന്റെ അരൂർ ഇടത് മുന്നണിയെ കൈവിടും, ഷാനിമോൾ ലോക്സഭയിലെ മുന്നേറ്റം ആവർത്തിക്കുമെന്ന് സർവേ

പ്രത്യേകിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ളമണ്ഡലത്തില്‍ ബിജെപിയോടുള്ള എതിര്‍പ്പ് തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. ഇതിനായി കാന്തപുരം സുന്നി വിഭാഗം നേതാക്കളമായി കോടിയേരി ചര്‍ച്ച നടത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നേതാക്കള്‍ ഗസ്റ്റ് ഹൗസിലെത്തിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ കാന്തപുരം വിഭാഗം നിര്‍ണായക ശക്തിയാണ്. കോടിയേരി 10 മിനുട്ടോളം നേതാക്കളുമായി സംസാരിച്ചു. സൗഹാര്‍ദ സന്ദര്‍ശനമായിരുന്നുവെന്നാണ് ഇരുവിഭാഗം നേതാക്കളും പ്രതികരിച്ചത്.

udf-15711

എന്നാല്‍ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയാണെന്നാണ് സൂചന. സുന്നി നേതാക്കളായ ആറ്റക്കോയ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സയ്യിദ് ഹാമിദ് തങ്ങള്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസ മദനി തലക്കി, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിനു ശേഷം മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും, മണ്ഡലത്തില്‍ 2006 ആവര്‍ത്തിക്കുമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട്് പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോടിയേരി ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. വിജയം ആര്‍ക്കൊപ്പമാണെന്ന് മണ്ഡലത്തില്‍ സജീവമായ മാധ്യമ പ്രവര്‍ത്തകര്‍ക്കല്ലേ കൂടുതല്‍ ബോധ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മഞ്ചേശ്വരത്തെത്തുന്നത്. തിരക്കിട്ട പ്രചരണ പരിപാടികളാണ് കോടിയേരിക്കുള്ളത്.

English summary
UDF get warning call in Manjeswaram inbypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X