• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ ഓപ്പൺ വോട്ടെന്ന പേരിൽ കള്ള വോട്ടുചെയ്യുന്നു: ഗുരുതര ആരോപണവുമായി യുഡിഎഫ് നേതാക്കൾ

  • By Desk

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഓപ്പൺ വോട്ടെന്ന പേരിൽ വ്യാപകമായി കള്ള വോട്ട് ചെയ്യുകയാണെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ശാരീരികമായി തീരെ വയ്യാത്തവരെയാണ് ഓപ്പൺ ചെയ്യിക്കേണ്ടത്. എന്നാൽ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വോട്ടു മറിച്ചു കുത്തുമെന്ന് സംശയമുള്ളവരെ കൊണ്ട് നിർബന്ധമായി വിരൽ പിടിച്ചു കുത്തിക്കുകയാണ്. ഓപ്പൺ വോട്ടുചെയ്യുന്നതിനായി വോട്ടർമാരോട് ശാരീരിക അവസ്ഥ വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് പറഞ്ഞിട്ടാണ് പി ജയരാജനെ സിപിഎം മാറ്റിയതെന്ന് എന്‍ സുബ്രഹ്മണ്യന്‍!!

മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലമായ ധർമ്മടത്ത് ഏഴായിരത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. ഇവ തള്ളുന്നതിനായി ബിഎൽ ഒമാരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് ഡിസിസി ജനറൽ സെക്രട്ടറി സിരഘുനാഥൻ പറഞ്ഞു. എന്നാൽ എൽഡിഎഫ് കൊടുത്ത അപേക്ഷയിൽ യുഡിഎഫിന്റെ വോട്ടുകൾ അതിവേഗം തള്ളുന്നുമുണ്ട്. എതിർ കക്ഷികൾക്ക് നോട്ടീസ് പോലും നൽകാതെയാണ് ബിഎൽ.ഒമാർ ഇങ്ങനെ വോട്ടു തള്ളുന്നത്.

കണ്ണൂർ ജില്ലയിൽ നിയോറിക്കപ്പെട്ട ബി.എൽ ഒമാരിൽ തൊണ്ണുറ് ശതമാനവും സി.പി.എമ്മുകാരും ഇടതുപക്ഷ അനുഭാവികളുമാണ്. വ്യാജ വോട്ടുകളായി ചേർത്തവരിൽ നൂറ്റി അൻപതിലേറെ പേർ മരണമടഞ്ഞവരാണ്. വിദേശത്ത്ജോലി ചെയ്യുന്നവരും സ്ഥിരമായി നാട്ടിലില്ലാത്തവരും ഈ പട്ടികയിലുണ്ട്. വിവാഹം കഴിഞ്ഞ് നാട്ടിൽ നിന്ന് മാറി ഭർതൃ വീട്ടിൽ താമസിക്കുന്നവർക്കും വോട്ടു ചേർത്തിട്ടുണ്ട്. ധർമ്മടം മണ്ഡലത്തിൽ തന്നെ ഇങ്ങനെ നിരവധിയാളുകൾക്ക് വോട്ടുകളുണ്ട്.

ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള തഹസിൽദാരോട് ഈ വിഷയം ചുണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ ജില്ലാ കലക്ടർക്ക് പരാതി നൽകാനാണ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ ജനാധിപത്യ പരമായി നടക്കേണ്ട തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച് ഇരട്ട വോട്ടു കാരുടെയും വ്യാജ വോട്ടുകാരുടെയും പേർ വിവരങ്ങൾ സഹിതം ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. പരാതി. പരിഗണിച്ച് വ്യാജ വോട്ടുകൾ തള്ളിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് ധർമ്മടം മണ്ഡലം കമ്മിറ്റി ചെയർമാൻ കെ പി ജയാനന്ദൻ അറിയിച്ചു. വ്യാജ വോട്ട് റദ്ദാക്കാൻ കലക്ടറുടെ അനുമതി വേണമെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത് ശരിയല്ല..

ഇലക്ഷൻ കമ്മിഷണർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ഇരട്ട വോട്ടുകൾ ഒഴിവാക്കാൻ ഫോറം ഏഴു പ്രകാരം അപേക്ഷ കൊടുത്താൽ മതിയെന്നാണ്. വോട്ടർ പട്ടിക ശുദ്ധികരണമെന്ന പേരിൽ വോട്ടർ പട്ടിക പുതുക്കുന്നതിന് വേണ്ടി ചെലവാക്കുന്ന കോടിക്കണക്കിന് തുക ഒരു പ്രഹസനമായി മാറുകയാണ്. ധർമ്മടം മണ്ഡലത്തിൽ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും പതിനായിരത്തോളം വോട്ടുകൾ പുതുതായി ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സിപിഎം ചേർത്ത വ്യാജ വോട്ടുകളാണെന്നും ജയാനന്ദൻ ആരോപിച്ചു

മുഖ്യമന്ത്രിയുടെ വീട് നിൽക്കുന്ന പിണറായിയിലെ 143 നമ്പർ ബുത്തിൽ 120 ഇരട്ടവോട്ടുകൾ യു.ഡി.എഫ് തള്ളാൻ വേണ്ടി കൊടുത്തിട്ടും ബിഎൽ ഒമാർ തയ്യാറാവുന്നില്ല എതിർ കക്ഷികൾക്ക് നോട്ടീസ് പോലും ഇതുവരെ അയച്ചിട്ടില്ലെന്ന് സി രഘുനാഥ് ചുണ്ടികാട്ടി. വേങ്ങാട് പഞ്ചായത്തിലെ പറമ്പായിയിൽ എഴുപതാം നമ്പർ ബുത്തിൽ ഇതുപോലെ 120 വോട്ടുകൾ വ്യാജമായി ചേർത്തതാണ്. സിപിഎമ്മിന് വോട്ടു വർധിപ്പിക്കുന്ന പണിയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെടുക്കുന്നതെന്നും രഘുനാഥ് ചുണ്ടികാട്ടി.

ധർമ്മടം മണ്ഡലത്തിൽ ആര് ജയിച്ചാലും തോറ്റാലും യുഡിഎഫിന് വിഷയമല്ല തെരഞ്ഞെടുപ്പ് ജനാധിപത്യപരമായി നടത്തണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. മാരാരിക്കുളത്ത് അച്യുതാനന്ദൻ തോറ്റ ചരിത്രം നമ്മുടെ മുൻപിലുണ്ട്. അതുകൊണ്ട് ധർമ്മടം യുഡിഎഫിന് ബാലികേറാമലയൊന്നുമല്ല കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സുധാകരന് പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടുന്ന ധർമ്മടത്തിൽ നിന്നും ഭൂരിപക്ഷം കിട്ടിയിട്ടുണ്ട്.

ധർമ്മടത്ത് 4090 പേർ അന്ന് കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്തിട്ടുണ്ടെന്നും നേതാക്കൾ ചുണ്ടികാട്ടി. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരിച്ചിരുന്ന കടമ്പൂർ, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ അവർക്ക് ഭരണ നഷ്ടമുണ്ടായി. പാർട്ടി കോട്ടയായ മാവിലായിയിൽ നിന്നും കോൺഗ്രസിന് ഒരു ബ്ളോക്ക് പഞ്ചായത്തംഗമുണ്ടായി. കരുത്തനായ സ്ഥാനാർത്ഥി കോൺഗ്രസിനായി രംഗത്തിറങ്ങിയാൽ മണ്ഡലത്തിന്റെ ചരിത്രം മാറുമെന്നും പാർട്ടി പറഞ്ഞാൽ മമ്പറം ദിവാകരൻ വീണ്ടും ധർമ്മടത്ത് മത്സരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

English summary
UDF leaders levelle serious allegation against open vote in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X