മൻസൂർ വധം; സമാധാന യോഗത്തിൽ നിന്ന് ഇറങ്ങി പോയി യുഡിഎഫ് നേതാക്കൾ.. പോലീസിന് രൂക്ഷ വിമർശനം
കണ്ണൂർ; പാനൂർ പുല്ലൂർക്കരയിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘർഷങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത സമാധാന യോഗം ബഹിഷ്കരിച്ച് യുഡിഎഫ് നേതാക്കൾ. പോലീസ് നടപടി ഏകപക്ഷീയമെന്ന് ആരോപിച്ചാണ് യുഡിഎഫ് നടപടി. കൊലപാതകികളുടെ നേതാക്കളാണ് യോഗത്തിലിരിക്കുന്നതെന്ന് ഡിസിസി അധ്യക്ഷൻ സതീശന്‍ പാച്ചേനി ആരോപിച്ചു. ഇന്ന് രാവിലെ 11 നാണ് ജില്ലാ കളക്ടർ യോഗം വിളിച്ചത്.
കൊലപാതകം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും നാട്ടുകാർ പിടികൂടി നൽകിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പിടികൂടാത്ത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. പോലീസില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. ഡിവൈഎഫ്ഐ നേതാവ് ആയുധ വിതരണം നടത്തിയിട്ടും യാതൊരു നടപടിയും പോലീസ് എടുത്തില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടെ അവർ സിപിഎം ഓഫീസ് ആക്രമിച്ചെന്ന് ആരോപിച്ച് ലീഗ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം
പത്താം ക്ലാസ് പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥിയെ പോലും പോലീസ് വെറുതെ വിട്ടില്ല. മനപ്പൂർ നടപടി എടുക്കാതിരിക്കുകയാണ് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യും കാലും സർക്കാർ കെട്ടിവെച്ചിരിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ക്രമസമാധാന നില തകരാതിരിക്കാനുള്ള ശ്രമങ്ങളോട് യുഡിഎഫ് സഹകരിക്കും. എന്നാൽ കേസിലെ പ്രതികളെ കൂടാത്ത പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications