• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിലെ കള്ളവോട്ട് തടയാൻ യുഡിഎഫ് തന്ത്രം: പ്രവാസികളുടയും പരേതരയുടെയും വിവരം കോടതിയെ അറിയിക്കും

  • By Desk

കണ്ണൂർ: കണ്ണൂരിൽ തങ്ങളെ തോൽപ്പിക്കുന്ന കള്ളവോട്ട് തടയാൻ പുതിയ തന്ത്രവുമായി യുഡിഎഫ്. നാട്ടിലില്ലാത്തവരായ പ്രവാസികളുടെ പേരും വിവരങ്ങളും ശേഖരിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. ഇതിനായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി യുഡിഎഫ് പ്രവർത്തകർ പ്രവാസികളുടെ കണക്കെടുപ്പ് തുടങ്ങി. ഇതിനോടൊപ്പം പരേതരുടെ വിവരങ്ങൾ കൂടി ശേഖരിക്കുന്നുണ്ട്. ഇവരുടെ പേരിൽ കള്ളവോട്ടു നടന്നാൽ കോടതിയിൽ തെളിയിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. കോടതിയിൽ സമർപ്പിച്ച പ്രവാസികളുടെ പേരിൽ കള്ളവോട്ടു ചെയ്താൽ തെരഞ്ഞെടുപ്പു വരെ റദ്ദുചെയ്യാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

ദത്തെടുത്ത പെൺകുട്ടിയെ മധ്യവയസ്ക്കൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: പോലീസ് അന്വേഷണം കൊച്ചിയിലേക്ക്

മാത്രമല്ല ആരുടെയൊക്കെയാണ് പേര് സമർപ്പിച്ചതെന്നു വ്യക്തമാകാത്തതിനാൽ എതിർ പാർട്ടികളിൽ ആശങ്കയുമുണ്ടാകും.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മേഖലയിൽ മുസ് ലിം ലീഗ് ഈ തന്ത്രമുപയോഗിച്ചിരുന്നു. ഇതു കാരണം തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ പോലും സിപിഎമ്മിന് കള്ളവോട്ടു ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് മുസ്ലിം ലീഗ് വിലയിരുത്തൽ. എന്നാൽ ഈ തന്ത്രം പരിഷ്കരിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നടപ്പിലാക്കാനാണ് ഇപ്പോൾ യുഡിഎഫ് ഒരുങ്ങുന്നത്.

ഇതിനിടെ പയ്യന്നുർ നഗ​ര​സ​ഭ​യി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡാ​യ ചി​റ്റാ​രി​ക്കൊ​വ്വ​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ചോ​ദ്യം ചെ​യ​ത് പ​രാ​ജ​യ​പ്പെ​ട്ട മു​സ്‌​ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി കോ​ട​തി​യെ സ​മീ​പി​ച്ചിട്ടുണ്ട്. എ​സ്കെ മു​ഹ​മ്മ​ദാ​ണ് പ​യ്യ​ന്നൂ​ർ മു​ൻ​സി​ഫ് കോ​ട​തി മു​മ്പാ​കെ ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച മു​ൻ​സി​ഫ് എ​തി​ർ ക​ക്ഷി​ക​ളാ​യ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും എ​തി​ർ സ്ഥാ​നാ​ർ​ഥി ഇ​ഖ്ബാ​ലി​നും നോ​ട്ടീ​സ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു.

പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ് 15- ൽ ​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഐ​എ​ൻ​എ​ലി​ലെ ഇ​ഖ്ബാ​ൽ പോ​പ്പു​ല​ർ എ​ട്ടു വോ​ട്ടു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്. സി​പി​എം കേ​ന്ദ്ര​മാ​യ ചി​റ്റാ​രി​ക്കൊ​വ്വ​ൽ അ​ങ്ക​ണ​വാ​ടി ബൂ​ത്തി​ൽ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​മ്പ​തി​ലേ​റെ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യാ​ണ് പ​രാ​തി. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ​തി​നെ​ട്ട് പേ​രു​ടെ വി​ലാ​സ​വും മ​റ്റു വി​വ​ര​ങ്ങ​ളും അ​വ​ർ ഇ​പ്പോ​ൾ ഉ​ള്ള രാ​ജ്യ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​ട്ടു​ള്ള​ത്. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തു​വ​രു​ന്ന ആ​ളു​ക​ളു​ടെ വോ​ട്ടു​ക​ൾ ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ സാ​ധ്യ​യു​ണ്ടെ​ന്ന് കാ​ണി​ച്ച് റി​ട്ടേ​ണിം​ഗ്ഓ​ഫീ​സ​ർ​ക്കും പ്രി​സൈ​ഡിം​ഗ്‌​ഓ​ഫീ​സ​ർ​ക്കും സ്ഥാ​നാ​ർ​ഥി നേ​ര​ത്തെ ലി​സ്റ്റ് ന​ൽ​കി​യി​രു​ന്നു. അ​തീ​വ ഗു​രു​ത​ര പ്ര​ശ്ന​ബാ​ധി​ത ബൂ​ത്താ​യ ഇ​വി​ടെ വെ​ബ് കാ​സ്റ്റിം​ഗും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ൻ​സി​പ്പാ​ലി​റ്റി ആ​ക്ടി​ലെ 178 വ​കു​പ്പ് പ്ര​കാ​രം ക​ള്ള​വോ​ട്ട് തെ​ളി​ഞ്ഞാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കാ​നും പ​രാ​ജ​യ​പ്പെ​ട്ട ആ​ളെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കാ​നും മു​ൻ​സി​ഫ് കോ​ട​തി​ക്ക​ധി​കാ​രു​ണ്ട്. മുസ്ലിം ലീഗിന്റെ ഈ നീക്കം എൽഡിഎഫിന് തലവേദനയായിരിക്കുകയാണ്.

English summary
UDF moves to collect shares details of voter in abroad and dies with court to defend fake vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X