കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോര്‍പറേഷന്‍: മേയര്‍ ഇപി ലതക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം 17ന്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: എല്‍ഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ ഇ പി ലതയ്‌ക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം ഈ വരുന്ന 17ന് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ച നടത്തുന്നതിനുള്ള നോട്ടീസ് കൗണ്‍സിലര്‍മാര്‍ക്കു ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് മേയര്‍ക്കെതിരേയുള്ള അവിശ്വാസ പ്രമേയത്തിന്റെ നോട്ടീസ് ജില്ലാ വരണാധികാരിക്കു മുമ്പാകെ യുഡിഎഫ് സമര്‍പ്പിച്ചത്.

മാക്കൂട്ടം ചുരം റോഡ് തകര്‍ന്നു: കണ്ണൂര്‍- ബെംഗളൂരു റൂട്ടില്‍ വാഹനഗതാഗതം നിരോധിച്ചു!മാക്കൂട്ടം ചുരം റോഡ് തകര്‍ന്നു: കണ്ണൂര്‍- ബെംഗളൂരു റൂട്ടില്‍ വാഹനഗതാഗതം നിരോധിച്ചു!

കഴിഞ്ഞ നാലുവര്‍ഷത്തെ കോര്‍പ്പറേഷന്‍ ഭരണം തൃപ്തികരമല്ലെന്നു കാണിച്ചാണ് നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം കലക്ടര്‍ നടപടി ക്രമങ്ങള്‍ കൈക്കൊള്ളണം. ഇതിന്റെ ഭാഗമായാണ് 17ന് പ്രമേയം കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കുന്നത്. ആകെ 55 അംഗങ്ങളാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലുള്ളത്. ഇതില്‍ 26 പേര്‍ കൗണ്‍സിലര്‍മാര്‍ എല്‍.ഡി.എഫിനൊപ്പവും 27 പേര്‍ യുഡിഎഫിനുമൊപ്പമാണ്.

kannurcorporation11-1

എടക്കാട് കൗണ്‍സിലറുടെ മരണത്തോടെയാണ് 26 പേരായി എല്‍ഡിഎഫ് ചുരുങ്ങിയത്. നേരത്തെ തുല്ല്യ നിലയിലായിരുന്നപ്പോള്‍ വിമത സ്ഥാനാര്‍ഥിയായിരുന്ന പി കെ രാഗേഷിനെ ഒപ്പം ചേര്‍ത്താണ് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തത്. എന്നാല്‍ പി കെ രാഗേഷിനെ ഒപ്പം ചേര്‍ത്ത് യുഡിഎഫ് ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ വിദേശത്തുള്ള ചാലാട് കൗണ്‍സിലര്‍ നസ്‌റത്ത് വരാതെ 28 അംഗ സംഖ്യ തികയ്ക്കാന്‍ യുഡിഎഫിന് സാധിക്കില്ല. ഇവരെ നാട്ടിലേക്ക് വരുത്താനുള്ള ശ്രമത്തിലാണ് ലീഗ് നേതൃത്വം.

English summary
UDF no confidence motion on August 17th in Kannur corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X