യുഡിഎഫ് പഞ്ചായത്ത് ജോണ്‍ബ്രിട്ടാസ് എം.പിയോട് മമത കാണിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്
ആലക്കോട്: കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. മലയോര മേഖലയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി ക്ക് അമിത പ്രാധാന്യം നല്‍കി മുന്നോട്ടു പോകുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനും, യു.ഡി. എഫ് ഭരിക്കുന്ന നടുവില്‍ പഞ്ചായത്തിനും എതിരെ യൂത്ത് കോണ്‍ഗ്രസ് നടുവില്‍ മണ്ഡലം സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചതാണ് വീണ്ടും അസ്വാരസ്യങ്ങള്‍ ഉയരാന്‍ കാരണമായത്.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ നടുവില്‍ പഞ്ചായത്തില്‍ ജോണ്‍ ബ്രിട്ടാസ് എം.പി യെ ക്രൈസ്തവ മുഖമായി അവതരിപ്പിച്ചു കൊണ്ട് സിപിഎം അവരുടെ രാഷ്ട്രീയ അജണ്ടകള്‍ നടുവില്‍ പഞ്ചായത്തിനെ ഉപയോഗപ്പെടുത്തി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

നടുവില്‍ പഞ്ചായത്തിലെ ഈ സാഹചര്യങ്ങള്‍ തുറന്നുകാട്ടാനും, തിരുത്താനും പാര്‍ട്ടി നേതൃത്വം ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ അടക്കം പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാകുമെന്നും പ്രമേയത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചു.
ജോണ്‍ ബ്രിട്ടാസ് എംപിയെ സെലിബ്രിറ്റി എംപി എന്നാണ് പ്രമേയത്തില്‍ വിശേഷിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് നടുവില്‍ മണ്ഡലം അധ്യക്ഷന്‍ വി.എം നന്ദകിഷോര്‍ പ്രമേയം അവതരിപ്പിച്ചു.നടുവില്‍ മണ്ഡലം പ്രതിനിധി സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം വി.പി അബ്ദുല്‍ റഷീദ് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ബിജു പുളിയന്‍തൊട്ടി ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications