കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ യുഡി.എഫ് ബൂത്ത് ഏജന്റുമാരുടെ യോഗം ചേരുന്നു; കൂട്ടത്തോടെ പരാതി നല്‍കാന്‍ നീക്കം, തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ പോള്‍ ചെയ്ത ബൂത്തുകളിലെ ഏജന്റുമാരെ യുഡിഎഫ് വിളിച്ചു ചേര്‍ക്കും

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: കണ്ണൂര്‍,കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ എല്‍.ഡി. എഫ് കളളവോട്ടു ചെയ്യുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു മുന്‍പിലെത്തിക്കാന്‍ യു.ഡി. എഫ്. ജില്ലയില്‍ തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ പോള്‍ ചെയ്ത ബൂത്തുകളിലെ ഏജന്റുമാരെ യു.ഡി.എഫ് വിളിച്ചു ചേര്‍ക്കും. എല്‍.ഡി. എഫ് കള്ളവോട്ടു ചെയതുവെന്നാരോപണമുള്ള ബൂത്തുകളിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു കള്ളവോട്ടു വിവാദം കൊഴുപ്പിക്കാനാണ് നീക്കം.

<strong>വോട്ടിനെചൊല്ലി ഇടുക്കിയും... അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരട്ട വോട്ട് നടന്നതായി ആരോപണം!!!</strong>വോട്ടിനെചൊല്ലി ഇടുക്കിയും... അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരട്ട വോട്ട് നടന്നതായി ആരോപണം!!!

കോണ്‍ഗ്രസ് പുറത്തുവിട്ട പിലാത്തറയിലെ കള്ളവോട്ടു ദൃശ്യത്തിനു ബദലായി എല്‍. ഡി. എഫ് ഉന്നയിക്കുന്ന ആരോപണങ്ങളുടെ മുനയൊടിക്കാനാണ് യു.ഡി. എഫ് തങ്ങളുടെ ബൂത്ത് ഏജന്റുമാരുടെ യോഗം ചേരുന്നത്. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളും കൂട്ടത്തോടെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതിയായി നല്‍കാനാണ് നീക്കം.

Election

ഇതിനിടെ നാറാത്തിനടുത്തെ പാമ്പുരുത്തി സ്‌കൂളിലെ ബൂത്തില്‍ അഞ്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഒന്നിലധികം തവണ വോട്ടുചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സി.പി. എം പുറത്തുവിട്ടു. പാമ്പുരുത്തിയിലെ 166ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരുന്നു. പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ വോട്ടുകളാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ചെയ്തത്.

28 പേരുടെ ലിസ്റ്റും സിപിഎം പുറത്തുവിട്ടിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നിലധികം തവണ ചിലര്‍ ബൂത്തിലെത്തിയതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. കെ അനസ്, മുബഷിര്‍, സാദിഖ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കെ അനസ് എന്ന വ്യക്തി മൂന്നുതവണ ബൂത്തിലെത്തി. പാമ്പുരുത്തി സ്‌കൂളിലെ 1139ാം നമ്പര്‍ വോട്ടറാണ് അനസ്.

ഇയാള്‍ മൂന്നുവട്ടം വോട്ടുചെയ്യുന്നുണ്ട്. അതില്‍ രണ്ടുതവണ വേഷം മാറിയാണെത്തിയത്. വി ടി മുസ്തഫ, മര്‍ഷാദ്, സാദിഖ്, എം മുബഷിര്‍ എന്നീ വോട്ടര്‍മാരാണ് കള്ളവോട്ട് ചെയ്തതെന്ന് സിപിഎം ആരോപിക്കുന്നു. പാമ്പുരുത്തിയിലെ ബൂത്ത് കൈയേറാന്‍ ശ്രമം നടന്നുവെന്നും എല്‍ഡിഎഫ് ബൂത്ത് ഏജന്റിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും സിപിഎം വരണാധികാരിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

കണ്ണൂര്‍ കല്യാശ്ശേരിയിലെ മാടായി മേഖലയില്‍ 69, 70 ബൂത്തുകളില്‍ ലീഗ് കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി സിപിഎം കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍കത്തകന്‍ 70ാം നംബര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം നമ്പര്‍ ബൂത്തിലും പലതവണ വോട്ടുചെയ്തുവെന്നായിരുന്നു ആരോപണം. അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.

English summary
UDF's booth agents meeting in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X