Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന്റെ തിളക്കമാര്‍ന്ന ജയം ഇടതുദുര്‍ഭരണത്തിനേറ്റ തിരിച്ചടി: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

പയ്യന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതുദുര്‍ഭരണത്തിനേറ്റ പ്രഹരമാണെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് .സ്വന്തം അണികള്‍ പോലും സിപിഎമ്മിനെ കൈവിട്ടുവെന്നാണ് ചെറുതാഴത്തെ ഫലം തെളിയിക്കുന്നതെന്നും മാർട്ടിൻ പറഞ്ഞു.

 sudhakaran-

ആദ്യമായി കോണ്‍ഗ്രസ് ചെറുതാഴം പഞ്ചായത്തില്‍ യുഡിഎഫ് അക്കൗണ്ട് തുറന്നിരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാതിരുന്നിട്ടും സിപിഎമ്മിന് വാര്‍ഡ് നിലനിര്‍ത്താനായില്ല. സംസ്ഥാന ഭരണത്തിന്റെ എല്ലാ സ്വാധീനങ്ങളും ദുരുപയോഗം ചെയ്തിട്ടും ചെറുതാഴത്ത് സിപിഎമ്മിന് വിജയിക്കാനായില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്. സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ നിരന്തരമായ പ്രചരണം നടത്തിയിട്ടും തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ച് വാഗ്ദാനങ്ങള്‍ നിരത്തിയിട്ടും വോട്ടര്‍മാര്‍ സിപിഎമ്മിനെ കൈവിട്ടു. സിപിഎം നേതാക്കള്‍ ധാര്‍ഷ്ട്യത്തിന്റെ, ധിക്കാരത്തിന്റെ ഭാഷ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും മാർട്ടിൻ പറഞ്ഞു.

.പള്ളിപ്രം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വര്‍ധിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിച്ചത് കണ്ണൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് ഭരണസമിതിയുടെ ജനപക്ഷപ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണ്. കോര്‍പറേഷനെതിരേ അപവാദ പ്രചരണവും സമരപ്രഹസനങ്ങളും നടത്തി വരുന്ന ഇടതുപക്ഷത്തെ കൃത്യമായി തിരിച്ചറിഞ്ഞാണ് വോട്ടര്‍മാര്‍ പ്രതികരിച്ചത്. കണ്ണൂര്‍ കോര്‍പറേഷനില്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകാനുള്ള പ്രചോദനവും ജനകീയാംഗീകാരവുമാണ് പള്ളിപ്രത്തെ വിജയമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+