കൂത്തുപറമ്പില്‍ ഇടതിന് അടിപതറും: 6000 വോട്ടിന് പൊട്ടക്കണ്ടി അബ്ദുള്ള വിജയിക്കുമെന്ന് യുഡിഎഫ് കണക്ക്
കണ്ണൂര്‍: യുഡിഎഫില്‍ മുസ്ലിം ലീഗിന് ഇത്തവണ അധികമായി ലഭിച്ച മൂന്ന് സീറ്റുകളില്‍ ഒന്നാണ് കൂത്തുപറമ്പ്. പേരാമ്പ്രയും കോങ്ങാടുമായിരുന്നു മറ്റ് രണ്ട് സീറ്റുകള്‍. ഈ സീറ്റുകളുടെ കാര്യത്തില്‍ ചില്ലറ അതൃപ്തി തുടക്കത്തില്‍ നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കിലും കൂത്ത്പറമ്പിന്റെ കാര്യത്തില്‍ ആഗ്രഹിച്ചത് കിട്ടിയ സന്തോഷമായിരുന്നു മുസ്ലിം ലീഗിന്. പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ചില മേഖലകള്‍ കൂടി ഉള്‍ക്കൊള്ളുന്ന മണ്ഡലം ആയതിനാല്‍ ലീഗിന് വലിയ വിജയ പ്രതീക്ഷയാമ് മണ്ഡലത്തിലുള്ളത്. തിരഞ്ഞെടുപ്പ് ശേഷമുള്ള വിലയിരുത്തലിലെ കണക്കുകളും അത് തന്നെയാണ് വ്യക്തമാക്കുന്നത്.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

കഴിഞ്ഞ തവണ കെകെ ശൈലജ
2016 ലെ തിരഞ്ഞെടുപ്പില്‍ കെകെ ശൈലജ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് കൂത്തുപറമ്പ്. അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന എല്‍ജെഡിയിലെ കെപി മോഹനനെ 12291 വോട്ടുകള്‍ക്കായിരുന്നു കെകെ ശൈലജ തോല്‍പ്പിച്ചത്. ശൈലജയ്ക്ക് 67013 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കെപി മോഹനന് 54722 വോട്ടുകളും സ്വന്തമാക്കി.

സീറ്റ് എല്‍ജെഡിക്ക്
പിന്നീട് എല്‍ജെഡിയെ എല്‍ഡിഎഫിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അവര്‍ ചോദിച്ച സീറ്റുകളില്‍ ഒന്നായിരുന്നു കുത്തുപറമ്പ്. സിറ്റിങ് സീറ്റായിരുന്നിട്ട് കൂടി സിപിഎം മണ്ഡലം എല്‍ജെഡിക്ക് വിട്ട് നല്കി. 2011 തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് മന്ത്രിയായിരുന്ന കെപി മോഹനനെയാണ് എല്‍ജെഡി മൂന്നാം വട്ടവും മണ്ഡലത്തില്‍ മത്സരിപ്പിക്കുച്ചത്.

യുഡിഎഫില്‍ മുസ്ലിം ലീഗ്
എല്‍ജെഡി മുന്നണി വിട്ട അന്ന് മുതല്‍ തന്നെ കൂത്ത്പറമ്പ് സീറ്റില്‍ മുസ്ലിം ലീഗ് നോട്ടമിട്ടിരുന്നു. മുന്നണിയിലെ സീറ്റ് ചര്‍ച്ചയില്‍ വലിയ തര്‍ക്കങ്ങള്‍ക്കൊന്നും ഇട നല്‍കാതെ സീറ്റ് മുസ്ലിം ലീഗിന് വിട്ട് കിട്ടുകയും ചെയ്തു. പൊട്ടങ്കണ്ടി അബ്ദുള്ളയെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. പ്രചരണത്തിന്റെ ആദ്യ ഘട്ടം മുതല്‍ മണ്ഡലത്തില്‍ ഒപ്പത്തിനൊപ്പം പിടിക്കാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

മികച്ച വിജയം
എല്‍ജെഡി കൂടി മുന്നണിയിലെത്തിയ സാഹചര്യത്തില്‍ കുത്തൂപറമ്പില്‍ എല്‍ഡിഎഫിന് ആശങ്കയൊന്നും ഇല്ല. കഴിഞ്ഞ തവണ എല്‍ജെഡി ഇല്ലാതിരുന്നിട്ടും മികച്ച വിജയം നേടാന്‍ കെകെ ശൈലജയ്ക്ക് കഴിഞ്ഞത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. തദ്ദേശത്തിലും മികച്ച ലീഡുണ്ട്. എന്നാല്‍ പൊട്ടക്കണ്ടി അബ്ദുള്ളയുടെ സ്ഥാനാര്‍ത്ഥിത്വം മാറ്റം സൃഷ്ടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍

പൊട്ടക്കണ്ടി അബ്ദുള്ള
വിദേശത്തും സ്വദേശത്തും ശ്രദ്ധേയനായ വാണിജ്യ സംരംഭകന് കൂടിയായാണ് പൊട്ടക്കണ്ടി അബ്ദുള്ള. രാഷ്ട്രീയത്തിന് അപ്പുറത്തുള്ള സ്വാധീനം ഇദ്ദേഹത്തിന് പല മേഖലകളിലും ഉണ്ട്. എല്‍ജെഡി എല്ജെഡിഎഫിന്റെ ഭാഗമായെങ്കിലും കെപി മോഹനന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തിയുള്ള വലിയൊരു വിഭാഗം സിപിഎമ്മില്‍ ഉണ്ടെന്നും ഇവര്‍ ഇത്തവണ തങ്ങളോടൊപ്പം നിന്നുമെന്നാണ് യുഡിഎഫ് അവകാശവാദം.

യുഡിഎഫിന്റെ വിജയം
തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലെ കണക്കുകളും യുഡിഎഫിന്റെ വിജയം ഉറപ്പിക്കുന്നു. ഇത്തവണ 2016ൽ ചെയ്തതിനെക്കാൾ അയ്യായിരത്തിലേറെ വോട്ടുകൾ അധികം വന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ അവകാശവാദം. യുഡിഎഫ് കേന്ദ്രങ്ങളായ പഞ്ചായത്തുകളിലും പാനൂര്‍ മുന്‍സിപ്പാലിറ്റിയിലുമാണ് പോളിങ് കൂടുതല്‍ രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്.

ലോക്സഭ തിരഞ്ഞെടുപ്പില്‍
എല്‍ഡിഎഫ് കേന്ദ്രങ്ങളിലെ പോളിങ്ങില്‍ ഇത്തവണ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നാലായിരത്തിലേറെ വോട്ടിൻെറ മേൽക്കൈ നേടാൻ സാധിച്ചതും അനുകൂല ഘടകമാണ്. ഭൂരിപക്ഷം ബുത്തില്‍ നിന്നും ലഭിച്ച കണക്കുകള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

ഭൂരിപക്ഷം
ബൂത്ത് കമ്മിറ്റികളുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ നടത്തിയ വിലയിരുത്തലില്‍ ഏറ്റവും കുറഞ്ഞത് 6000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ അനുകൂല സാഹചര്യം ഉണ്ടായാല്‍ ഇത് 10000 വരെ ആകാമെന്നും മണ്ഡലം കമ്മറ്റിയോഗം അഭിപ്രായപ്പെടുന്നു. കണക്കുകള്‍ നേരത്തെ തന്നെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്‍കിയിരുന്നു.
Recommended Video
-
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
പെരുമ്പാവൂരിൽ ട്വിസ്റ്റോ! എൽദോസ് കുന്നപ്പള്ളിക്ക് പുറമേ രണ്ട്പേർ കൂടി പരിഗണനയിൽ -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു











Click it and Unblock the Notifications