Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു, തളിപ്പറമ്പിൽ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

കണ്ണൂർ: വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് നീങ്ങുമ്പോള്‍ തളിപ്പറമ്പിൽ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി. മണ്ഡലത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മണ്ഡലത്തിൽ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെടുമെന്നും സ്ഥാനാർത്ഥി വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

ആന്തൂരിൽ പോളിംഗ് ബൂത്തുകളിലേക്ക് സ്ഥാനാർത്ഥികള്‍ക്ക് പോലും കഴിയാത്ത സ്ഥിതിയാണെന്നും അബ്ദുള്‍ റഷീദിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനെല്ലാം പുറമേ തളിപ്പറമ്പിലെ വേശാല 174 നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റ് ഷംസുദ്ദീന് നേരെ മുളക് പൊടി എറിഞ്ഞതായും പരാതിയുയർന്നിട്ടുണ്ട്. എന്നാൽ തളിപ്പറമ്പ് മണ്ഡലത്തിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം ഗോവിന്ദൻ മാസ്റ്റർ നൽകുന്ന വിവരം.

 congress-31-14778

കെ സുധാകരനടക്കമുള്ള നേതാക്കള്‍ ബോധപൂർവ്വമാണ് പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത്. ചെറിയൂരിൽ സംഘർഷമുണ്ടാക്കിയതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണ്. പാർട്ടി പ്രവർത്തകർ റിട്ടേണിംഗ് ഓഫീസറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും വലത് മുന്നണിയുടെ ശ്രമം വർഗ്ഗീയ ധ്രുവീകരണം നടത്താനും സാമുദായിക സംഘർഷം നടത്താനുമാണ് ശ്രമിച്ചത്. ആസൂത്രിക ആഘോഷമാണ് അയ്യങ്കോലിലുണ്ടായതെന്നും ഗോവിന്ദൻ മാഷ് ആരോപിച്ചു. പ്രശ്നമില്ലാത്തിടത്തും പ്രശ്നമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ച് വരുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

Recommended Video

cmsvideo
    വികസനം പറയാനില്ലാത്തവര്‍ മതവും പൊക്കിപ്പിടിച്ച് വരുമ്പോള്‍ | Oneindia Malayalam

    തളിപ്പറമ്പിൽ ശാസ്ത്രീയമായി ബൂത്ത്പിടുത്തവും കള്ളവോട്ടും നടന്നുവെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിൽ മുഴുവൻ റീപോളിംഗ് നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ തളിപ്പറമ്പിലെ ഈ വിഷയത്തിൽ ഇടപെടണമെന്നും ഉത്തരേന്ത്യൻ മോഡലിന് സമാനമായി വോട്ടർമാരെ അടിച്ചോടിക്കുന്ന രീതി തന്നെയാണ് തളിപ്പറമ്പിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

    ജില്ലയിലെ തന്നെ പല ബൂത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ പോളിംഗ് സമയത്ത് ഇരിക്കാൻ സമ്മതിച്ചില്ലെന്നും വെബ് കാസ്റ്റിംഗ് ഉണ്ടായിരുന്നെങ്കിലും ക്യാമറ തിരിച്ചുവച്ച് കള്ളവോട്ട് നടത്തിയെന്നുള്ള ആരോപണങ്ങളും യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. സംഭവങ്ങള്‍ പിന്നാലെയാണ് യുഡിഎഫ് റീപോളിംഗ് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് സംബന്ധിച്ച് അടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

    ആമേയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+