Get Updates
Get notified of breaking news, exclusive insights, and must-see stories!

സില്‍വർ ലൈനിനെതിരെ യു.ഡി.എഫ് സമര രംഗത്ത്: കണ്ണൂരില്‍ കെ.സുധാകരന്‍ ഉദ്ഘാടനം നിർവ്വഹിക്കും

കണ്ണൂര്‍: നാടിനെ വെട്ടിമുറിച്ച് ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന സില്‍വര്‍ ലൈനിനും കൃത്രിമ ജലപാതക്കും എതിരെ യു.ഡി.എഫ്. ജില്ലയിൽ വലിയ പ്രക്ഷോഭം ശക്തമാക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ജില്ലാ കമ്മറ്റി അംഗങ്ങളുടെയും മണ്ഡലം ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും സംയുക്ത യോഗം ഇക്കാര്യം തീരുമാനിച്ചു.

പ്രക്ഷോഭ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് കണ്ണൂരില്‍ കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി നിര്‍വ്വഹിക്കും. ഇതിന് മുന്നോടിയായി സില്‍വര്‍ ലൈനിന്റെയും കൃത്രിമ ജലപാതയുടെയും ദൂഷ്യവശങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ജില്ലയിലെ എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ജനകീയ സദസുകള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

kkanur

കണ്ണൂര്‍ ബാഫഖി സൗധത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ പി.ടി.മാത്യു അദ്ധ്യക്ഷം വഹിച്ചു.കണ്‍വീനര്‍ അഡ്വ.അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു.ഡി.സി.സി.പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സതീശന്‍ പാച്ചേനി, പ്രൊഫ.എ.ഡി.മുസ്തഫ, എം.നാരായണന്‍കുട്ടി, ചന്ദ്രന്‍ തില്ലങ്കേരി, അഡ്വ.എസ്.മുഹമ്മദ്, കെ.ടി.സഹദുല്ല, സി.എ.അജീര്‍ , വി.മോഹനന്‍, സന്തോഷ് കണ്ണമ്പള്ളി, വി.പി.സുബാഷ്, ജോണ്‍സണ്‍ പി.തോമസ്, എന്‍.ബാലകൃഷ്ണന്‍, ടി.. ജനാര്‍ദ്ദനന്‍, എസ്.കെ.പി.സകരിയ, മുണ്ടേരി ഗംഗാധരന്‍ , സി.കെ.മുഹമ്മദ് ,കെ.പി. ജയാനന്ദന്‍, പി.എം മുഹമ്മദ് കുഞ്ഞി ഹാജി , പി.കെ. ജനാര്‍ദ്ദനന്‍ പ്രസംഗിച്ചു.

Recommended Video

cmsvideo
    തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+