Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്മോഹൻ എം പിയെ സർക്കാർ പരിപാടികളിൽ നിന്നും ഒഴിവാക്കുന്നു: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ സർക്കാർ പരിപാടികളിൽ നിന്നും കാസർകോട് യുഡിഎഫ് എംപി രാജ് മോഹൻ ഉണ്ണിത്താനെ അവഗണിക്കുന്നതായി പരാതി. കണ്ണൂർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളും കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നതുമായ ചില പ്രദേശങ്ങളിൽ നടക്കുന്ന സർക്കാർ പരിപാടികളിൽ നിന്നും ബഹിഷ്കരിക്കുന്നത്. ഇതു പ്രോട്ടോക്കോളിന് എതിരാണെന്നാണ് യുഡിഎഫിന്റെ ആരോപണം.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയെ മാറ്റി നിര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത് വന്നിട്ടുണ്ട്. ഇനിയും സർക്കാർ പരിപാടികളിൽ നിന്നും സർക്കാർ കാസർക്കോട് എംപിയെ മാറ്റി നിര്‍ത്തുന്നത് തുടര്‍ന്നാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും യുഡിഎഫ് പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും കല്യാശ്ശേരി നിയോജക മണ്ഡലം നേതൃയോഗം മുന്നറിയിപ്പ് നല്‍കി.

unnithan-157

ഇതുമായി ബന്ധപ്പെട്ട് 12-ന് കണ്ണൂര്‍ കലക്ട്രേറ്റ് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊ. എ ഡി മുസ്തഫ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ കെവി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം പി ഉണ്ണികൃഷ്ണന്‍, എസ്കെപി സക്കറിയ, ഗഫൂര്‍ മാട്ടൂല്‍, രഘു രാമന്‍ കീഴറ, സുധീഷ് കടന്നപ്പള്ളി, പിഎം, ഹനീഫ, സുധീര്‍ വെങ്ങര, ഒ ക്രിസ്റ്റി, കെ വിജയന്‍, പാറയില്‍ കൃഷ്ണന്‍, ഷാജി, എം കുഞ്ഞഹമ്മദ്, ടി.പി മുസ്തഫ, നജ്മുദ്ധീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+