Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയിക്കും; വിശ്വനാഥൻ പെരുമാൾ

കണ്ണൂര്‍: വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളിലും യു ഡി എഫ് വിജയിക്കുമെന്ന് എഐസിസി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍. മിഷന്‍ 24 കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലംതല നേതൃശില്പശാല കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ നമുക്ക് നേടിയെടുക്കാവുന്നതാണ് 20 സീറ്റുകളും. രാജ്യത്തെ ഭരണാധികാരികളുടെ ദുര്‍ഭരണത്തില്‍ സഹികെട്ടിരിക്കുകയാണ് ജനങ്ങള്‍. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞും പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏകാധിപതിയെ പോലെയാണ് നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നത്. ഹിറ്റ്‌ലറെ പോലുള്ള ഏകാധിപതിയാണ് നരേന്ദ്ര മോദി. എല്ലാം ഞാന്‍ ഉണ്ടാക്കിയതാണെന്നും എല്ലാ നേട്ടവും തന്റേത് മാത്രമാണെന്നും പറഞ്ഞ് നടക്കുകയാണ് മോദി. അതുപോലെ തന്നെയാണ് കേരള ഭരണാധികാരിയായ പിണറായി വിജയനും. അദ്ദേഹവും ഏകാധിപതിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാ ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നവനീതം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി. ക്യാമ്പ് ഡയറക്ടര്‍ കെ പ്രമോദ് അംഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കി.

congress

എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, മുന്‍ എംഎല്‍എ പ്രൊഫ. എ ഡി മുസ്തഫ, പി ടി മാത്യു എന്നിവര്‍ സംസാരിച്ചു. റഷീദ് കവ്വായി സ്വാഗതവും ടി ജനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.വ്യക്തിത്വ വികാസം എന്ന വിഷയത്തില്‍ ഷാഫി പുല്‍പ്പാറയും സംഘടനാ ചുമതലയും ഉത്തരവാദിത്വവും വിഷയത്തില്‍ നിജേഷ് അരവിന്ദും ക്ലാസെടുത്തു, പ്രവര്‍ത്തന പരിപാടികള്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തന മുന്നൊരുക്കം കണ്ണൂര്‍ പാര്‍ലമെന്റ് ഇന്‍ചാര്‍ജ് എന്‍ സുബ്രമണ്യനും, സമരാഗ്നി പരിപാടിയെ കുറിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും ,സോഷ്യല്‍ മീഡിയകളെ കുറിച്ച് കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ.പി സരിന്‍ എന്നിവരും ക്ലാസെടുത്തു.

തുടര്‍ന്ന് ബ്ലോക്ക് തല ചര്‍ച്ചയും ചര്‍ച്ചകളിലെ റിപ്പോര്‍ട്ട് അവതരണവും നടന്നു. ചന്ദ്രന്‍ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍, അമൃതാ രാമകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു. സമാപനസമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.എഐസിസി മെമ്പര്‍ വി എ നാരായണന്‍, മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, സജീവ് മാറോളി, കെ സി വിജയന്‍, വി ടി തോമസ് , എം കെ മോഹനന്‍ ,അനില്‍ ബോസ് , ശ്രീജ മഠത്തില്‍ , വിജില്‍ മോഹനന്‍,അതുല്‍ എം സി എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+