ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് അനിവാര്യം; ഹമീദ് ചേന്ദമംഗലൂര്‍
കണ്ണൂര്‍: ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യമാണെന്നും നിയമം നടപ്പിലായാല്‍ മത സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിലരുടെ വാദം തെറ്റായ പ്രചരണമാണെന്നും പ്രമുഖ എഴുത്തുകാരനും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ ഹമീദ് ചേന്നമംഗലൂര്‍ പറഞ്ഞു. കണ്ണൂരില്‍ ബ്ലൂ ഇങ്ക് ബുക്സ് ഷോറൂമിന്റെയും ഓഫീസിന്റെയും ഉദ്ഘാടന ചടങ്ങില്‍ ഏകീകൃത സിവില്‍ കോഡ് എന്ന വിഷയത്തില്‍ പ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപി സര്‍ക്കാര്‍ കൊണ്ടുവരുന്നു എന്നതിനാല്‍ കണ്ണടച്ച് എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. 50 വര്‍ഷക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ലിംഗ സമത്വം സംബന്ധിച്ച വിഷയത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല.
പുരുഷ മേധാവിത്വ നിയമങ്ങളുടെ കാവല്‍ ഭടന്മാരായ പുരോഹിതന്മാര്ക്ക് മാത്രമാണ് നിയമം എതിരാവുന്നത്. നിയമം നിലവില്‍ വന്നാല്‍ രാജ്യത്ത് ലിംഗ സമത്വവും നീതിയും യാഥാര്‍ത്ഥ്യമാകും. ഇസ്ലാം മതമുള്പെടെ പല മതങ്ങളിലും സ്ത്രീകള്‍ ഇപ്പോഴും തുല്യ നീതി ലഭിക്കാതെ ദുരിത ജീവിതം നയിക്കുകയാണ്. വിവിധ സമുദായങ്ങളില്‍ വിത്യസ്ത വ്യക്തി നിയമങ്ങളാണ് നിലവിലുള്ളത്. ഇതില്‍ സ്വാതന്ത്ര്യാനന്തരം ഹൈന്ദവ വിശ്വാസികളുടെ 90 ശതമാനം വ്യക്തി നിയമങ്ങളും പല ഘട്ടങ്ങളിലായി പരിഷ്ക്കരിക്കപ്പെട്ടു. ബാക്കിയുള്ളവ കൂടി മാറേണ്ടതുണ്ട്. ഇസ്ലാം മതത്തില്‍പ്പെട്ടവരാണ് ഏകീകൃത സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കുന്നത്. മുസ്ലീം മതസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നാണ് ഇവരുടെ വാദം. ഈ വാദം അടിസ്ഥാനരഹിതമാണ്.

മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ പകുതി സ്വത്തെന്ന നിയമവും ബഹുഭാര്യത്വവും കുട്ടികളുടെ രക്ഷാകര്‍ത്തൃത്വം സംബന്ധിച്ചുള്ള നിലവിലുള്ള വ്യക്തി നിയമങ്ങള്‍ ഇല്ലാതാവും. ഇതെങ്ങനെ മത സ്വാതന്ത്ര്യത്തെ ഹനിക്കലാവും. മതാനുഷ്ഠാനങ്ങളുടേയോ ആചാരങ്ങളുടേയോ ഏകീകരണം സാധിക്കുകയല്ല നിയമത്തിന്റെ ലക്ഷ്യം. കുടുംബ നിയമങ്ങളുടെ ഏകീകരണമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. സാംസ്ക്കാരിക സ്വത്വം, രാജ്യത്തിന്റെ ബഹു സുരത എന്നിവ നഷ്ടപെടുമെന്നും കുപ്രചരണം നടക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് നിലനിന്നിരുന്ന മത ശിക്ഷാ നിയമം മാറിയതു കൊണ്ട് ഇസ്ലാമിക സാംസ്കാരികതയ്ക്കും ബഹുസ്വരതയ്ക്കും വല്ലതും സംഭവിച്ചുവോ. രാജ്യത്തെ ബഹുസ്വരതയെ കുറിച്ച് പറയുന്ന സമുദായം സ്വന്തം സമുദായത്തിനുള്ളില്‍ ഈ ആശയം അംഗീകരിച്ചുവോ. സമുദായത്തിലെ തെറ്റായ പ്രവണതകളെ വിമര്‍ശിച്ച ചേകന്നൂര്‍ മൗലവിയടക്കമുള്ളവരെ ഇല്ലാതാക്കിയതിനെതിരെ മനസ്സറിഞ്ഞ് ഇത്തരം അധിക്ഷേപിക്കാന്‍ ബഹുസ്വരത പറയുന്ന സമുദായ സ്നേഹികളെ ആരെയും കണ്ടില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.
നിയമം യാഥാര്‍ത്ഥ്യമായാല്‍ ഇസ്ലാമിന്റെ ഒരു സ്വത്വവും ഇല്ലാതാകില്ല. മറിച്ച് ലിംഗ നീതിക്കും സമത്വത്തിനും എതിര് നില്ക്കുന്ന വ്യക്തി നിയമങ്ങളാണ് ഇല്ലാതാവുക. രാജ്യത്തിന്റെ വേദഗ്രന്ഥം ഭരണ ഘടനയാണ്. ഭരണഘടന അനുശാസിക്കുന്ന നിയമത്തിന് വിരുദ്ധമായ കുടുംബ നിയമം ഉണ്ടെങ്കില്‍ ഇല്ലാതാകണം. അതിനാല്‍ നിയമത്തെ എതിര്‍ക്കുന്നതില്‍ കഴമ്പില്ല. ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമം ലിംഗ നീതിയും സമത്വാധിഷ്ഠിതവും അല്ലെന്ന് വന്നാല്‍ അതിനെ ഉന്നത നീതി പീഠങ്ങളില്‍ ചേദ്യം ചെയ്യാം. ശക്തമായ നീതിന്യായ സംവിധാനം രാജ്യത്തുണ്ട്. അല്ലാതെ നിയമത്തിന്റെ ഡ്രാഫ്റ്റ് പോലും പുറത്തു വരും മുമ്പ് കണ്ണടച്ച് എതിര്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലൂ ഇന്ക് ബുക്സ് ഷോറൂം ടി.പത്മനാഭന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ വെബ് സൈറ്റ് ഉല്‍ഘാടനം ചെയ്തു.. കോര്പ്പറേഷന് വിദ്യാഭ്യാസ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര് ആദ്യ വില്പന ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹമീദ് ചേന്നമംഗലൂരിന്റെ പൊതു സിവില്‍ കോഡ് വന്നാല്‍, ശബ്ദമില്ലാത്ത ശബ്ദം ടി.പി.വേണുഗോപാലന്റെ കരയിലെ കണ്ണി മത്സ്യങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ദിനകരന് കൊമ്പിലാത്ത്, താഹ മാടായി, നാരായണന് കാവുമ്പായി എന്നിവര്‍ ഏറ്റുവാങ്ങി. റിട്ട. പ്രഫ.ബി. മുഹമ്മദ് അഹമ്മദ്, പികെ. വിജയന് , സിജി ഉലഹന്നാല്‍, സുകുമാരന്‍ പെരിയച്ചൂര്‍ , അംബുജം കടമ്പൂര് , യു.പി. സന്തോഷ്, മഹേഷ് കക്കത്ത്, കെ.പി.ജയരാജന്, ഒ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലൂ ഇന്ക് ബുക്സ് എംഡി സി.പി. ചന്ദ്രന് സ്വാഗതം പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications