കെ റെയിൽ പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി മുരളീധരൻ: മുൻപോട്ടു പോകുമെന്ന് മുഖ്യമന്ത്രി
തലശ്ശേരി:പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ കെ-റെയിൽ - സിൽവർ ലൈൻ പദ്ധതിക്കെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധമുയരുമ്പോൾ രാഷ്ട്രീയ വിവാദങ്ങളും സജീവമായി.കേന്ദ്രത്തിന് താൽപ്പര്യമില്ലാത്ത പദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് ധ്വനിപ്പിച്ചു കൊണ്ടാണ് തലശേരിയിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.
സംസ്ഥാനത്ത് കെ. റെയിൽ പദ്ധതിയെ കുറിച്ചുള്ള എതിർപ്പും വിവാദങ്ങളും കത്തിനിൽക്കവെയാണ് കണ്ണുരുകാരൻ കൂടിയായ കേന്ദ്ര മന്ത്രിയുടെ പ്രതികരണം.ഇതോടെ ഏതുവിധേനയും പദ്ധതി നടപ്പിലാക്കുമെന്ന പിണറായി സർക്കാരിൻ്റെ ദൃഢനിശ്ചത്തിൻ മുകളിലാണ് കരിനിഴൽ വീഴ്ത്തിയത്. സംസ്ഥാന
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാദങ്ങൾ അപ്പാടെ തള്ളി കൊണ്ടായാരുന്നു കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ രംഗത്തുവന്നത്.

കേരളത്തിൽ അതിവേഗ ട്രെയിനുക ൾ വേണോയെന്ന് വിദഗ്ധർ പരിശോധിച്ചു പറയട്ടെയെന്ന് മുരളീധരൻ തുറന്നടിച്ചു. ജനങ്ങളുടെ താൽപര്യം സംരക്ഷിച്ചു കൊണ്ടാകണം വികസനം. പ്രകൃതിക്കും ജനങ്ങൾക്കും അനുസൃതമാകണം വികസനം നടത്തേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയിൽവേ വിദഗ്ധർ നടത്തിയ പഠനത്തിൽ അത്തരത്തിൽ വേഗതയേറിയ പാത ആവശ്യമില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് വി. മുരളീധരൻ വ്യക്തമാക്കി. നേരത്തെ കെ-റെയിൽ - സിൽവർ പദ്ധതിക്കെതിരെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസും രംഗത്തു വന്നിരുന്നു.
മുഖ്യമന്ത്രിയും സി.പി.എമ്മും കേന്ദ്ര സർക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. ബലപ്രയോഗത്തിലൂടെ കെ.റെയിൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കൽ നടത്തിയാൽ എതിർക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. എന്നാൽ
ഏതെല്ലാം തരത്തിലുള്ള നിഷേധ നിലപാട് ആരെല്ലാം സ്വീകരിച്ചാലും നാടിൻ്റെ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അതിന് നാടിൻ്റെയും നാട്ടുകാരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ധർമ്മടം മട്ടന്നൂർ നിയമസഭാ മണ്ഡലങ്ങളെ കൂട്ടിയിണക്കുന്ന മണക്കായി പാലത്തിൻ്റെ നവീകരിച്ച അപ്രോച്ച് റോഡ് വേങ്ങാട് മെട്ട കനാൽ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന കാര്യത്തിൽ സർക്കാർ പിന്നോട്ടു പോകില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications