Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് പരാതി, പൊലിസ് അന്വേഷണമാരംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കക്കാട് റോഡിലെ കുഞ്ഞിപ്പളളിയില്‍ പതിനഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബുധനാഴ്ച്ച രാവിലെ ഒന്‍പതേ പത്തിന് സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ കുതറി മാറിയ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

കണ്ണൂര്‍ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം. സ്‌കൂള്‍ യൂണിഫോമിലായിരുന്നു പെണ്‍കുട്ടി. കാറിലുണ്ടായിരുന്ന നാല് പേര്‍ പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് കാറിലേക്ക് ഇടാന്‍ ശ്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരും മാസ്‌ക് ധരിച്ചിരുന്നു. ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. എതിര്‍ ദിശയില്‍ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാര്‍ തിരികെ പോയെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.

police-jeep

പകച്ചോടിയ പെണ്‍കുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച് വിവരം ചോദിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ തട്ടിക്കൊണ്ടു പോകല്‍ സംഘത്തിനായി അന്വേഷണം നടത്തിയെങ്കിലും പ്രദേശത്ത് ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

സംഭവത്തിലെ ദുരൂഹതനീക്കാന്‍ ശാസ്ത്രീയ അന്വേഷണമാണ് പൊലിസ് നടത്തിവരുന്നത്. കുഞ്ഞിപ്പളളിടൗണിലും പരിസരത്തും സി.സി.ടി.വിക്യാമറകളുണ്ട്. പൊതുവെ രാവിലെ നിരവധിവാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കുഞ്ഞിപ്പളളിബസാറിലും നല്ലതിരക്ക് അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലിസ്.

ആലുവയില്‍ അഞ്ചുവയസുകാരി ഇതരസംസ്ഥാനതൊഴിലാളിയാല്‍ അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുളള അതിക്രമം തടയാന്‍ പൊലിസ് ജാഗ്രതപാലിക്കുകയാണ്.ഓരോ സ്‌കൂളുകളും കേന്ദ്രീകരിച്ചു ജാഗ്രതാസമിതികളും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കുട്ടിയുടെ മൊഴിയെടുത്ത പൊലിസ് ഇത്തരമൊരു കാര്‍കണ്ടതായുളള വിവരം സംഭവസമയത്തു ടൗണിലുണ്ടായിരുന്ന പ്രദേശവാസികളില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ആലുവയില്‍അഞ്ചുവയസുകാരി കൊല്ലപ്പെട്ടസംഭവത്തെ തുടര്‍ന്ന് പൊലിസ് അതീവജാഗ്രതയിലാണ് അന്വേഷണം നടത്തിവരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+