അംഗീകാരമില്ല, അസോസിയേഷന്‍ നിയമവിരുദ്ധമായി പണപിരിവ് നടത്തുന്നു: സ്‌പോര്‍ട്‌സ് കൗണ്‍സിൽ
കണ്ണൂര്‍: വോളിബോള്‍ അസോസിയേഷന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍. 2023 ജൂലായ് മാസം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വോളി ബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദ് ചെയ്തിട്ടും ക്‌ളബ്ബുകളില്‍ നിന്നും അസോസിയേഷന്‍ പണപിരിവ് നടത്തുകയാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
'അംഗീകാരം നഷ്ടപ്പെട്ടിട്ടും ക്‌ളബ്ബുകളുടെ പക്കല്‍ നിന്നും വിവിധ ടൂര്‍ണമെന്റുകള്‍ നടത്തി ആയിരം മുതല്‍ അയ്യായിരം രൂപ വരെ അഫിലിയേഷന്‍ ഫീസ് പിരിച്ചുഅസോസിയേഷന്‍ കായിക താരങ്ങളെയും ക്‌ളബ്ബ് ഭാരവാഹികളെയും വഞ്ചിക്കുകയാണ്. സംസ്ഥാന വോളി ബോള്‍ അസോസിയേഷനിലെ ക്രമക്കേടുകളെ കുറിച്ച് ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷണം നടത്തിയിരുന്നു. വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ഇത്തരം പിരിവുകള്‍ നിര്‍ത്തലാക്കാന്‍ പറ്റുകയുള്ളു', ഭാരവാഹികള്‍ അറിയിച്ചു.

2021 ഒക്ടോബര്‍ ഒന്നിന് കേരള സംസ്ഥാന വോളി ബോര്‍ അസോസിയേഷന്റെ അംഗീകാരം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് കളിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിന് വേണ്ടി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ടു അംഗീകാരമുള്ള സംസ്ഥാന ചാംപ്യന്‍ഷിപ്പും ജില്ലാ ചാംപ്യന്‍ഷിപ്പുകളും നടത്താന്‍ സ്‌പോര്‍ട്ട് സ് കൗണ്‍സില്‍ തയ്യാറായത്. ഇതിനെതിരെ സംസ്ഥാന വോളി ബോള്‍ അസോസിയേഷന്‍ ഹൈകോടതിയെ സമീപിച്ചുവെങ്കിലും സ്‌പോര്‍ട്ട് സ് കൗണ്‍സിലിന്റെ നടപടി ശരിവയ്ക്കുകയായിരുന്നു.
2023 ജൂണില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഇന്ത്യന്‍ വോളി ബോളിനെ നിയന്ത്രിക്കാനും ഫെഡറേഷനില്‍ തെരഞ്ഞെടുപ്പ് നടത്താനുമായി അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ഇതിന് കേന്ദ്ര കായിക മന്ത്രാലയവും അന്താരാഷ്ട്ര ഫെഡറേഷനും മദ്രാസ് ഹൈക്കോടതിയും അംഗീകാരം നല്‍കിയിട്ടുണ്ട്. അഡ്‌ഹോക്ക് കമ്മിറ്റി തെരഞ്ഞെടുത്ത ടീമാണ് ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലുമൊക്കെ പങ്കെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. റെയില്‍വെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ അംഗീകാരങ്ങളും റദ്ദാക്കിയിട്ടുണ്ട്. സ്‌പോര്‍ട്ട് സ് കൗണ്‍സില്‍ ചെറുകിട ടൂര്‍ണമെന്റുകളില്‍ നിന്നും പണം പിരിക്കുന്നില്ല. മേജര്‍ ടൂര്‍ണമെന്റുകള്‍ നടത്തുമ്പോള്‍ 250 രൂപയെന്ന തുച്ഛമായ പണം മാത്രമേ രസീതു വഴി സ്വീകരിക്കുന്നുള്ളു. ഇതു കായിക താരങ്ങള്‍ക്കു വേണ്ടി മാത്രമാണ് ചെലവഴിക്കുന്നത്. ജില്ലാ ചാംപ്യന്‍ഷിപ്പുകളും ജില്ലാ ടീമുകളുടെ സെലക്ഷനും നവംബര്‍ 30നകം പൂര്‍ത്തിയാക്കാന്‍ ഒക്ടോബര്‍ മൂന്നിന് ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളുടെയും സോണല്‍ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഷൈജു ചാലപ്പുറം, കണ്‍വീനര്‍ എം.ബാലകൃഷ്ണന്‍ , ട്രഷറര്‍ തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications