കണ്ണൂര്‍ എക്‌സൈസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കണ്ണൂര്‍: ഓഫിസിലെ ഫയലുകള്‍ക്കിടയില്‍ കണക്കില്‍പ്പെടാത്ത പണം ഒളിപ്പിച്ചുവെച്ചുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയ കണ്ണൂര്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസസ്പെന്‍ഷന്‍.കഴിഞ്ഞ മാസംനടന്ന വിജിലന്‍സ ്റെയ്ഡില്‍ ഫയലുകള്‍ക്കിടെയില്‍ നിന്നും പണം പിടികൂടിയ സംഭവത്തിലാണ് വകുപ്പുതല നടപടി. മാനേജര്‍ എം.ദിലീപ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഷനില്‍ കുമാര്‍, പ്രിവന്‍ഷന്‍ ഓഫിസര്‍ കെ.ദിനേശന്‍, സിവില്‍ എക്സൈസ് ഓഫിസറായ കെ.വി ഷാജി, ഡ്രൈവര്‍ ഇ. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

കഴിഞ്ഞമാസമാണ് കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡുനടത്തിയത്.ഷാപ്പുടമകളില്‍ നിന്നുംലൈസന്‍സ്പുതുക്കുന്നതിനായി എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലിവാങ്ങുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡുനടത്തിയത്. കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ. എസ്.പി ബാബു ചാത്തോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡു നടത്തിയത്.
കണക്കില്‍പ്പെടാതെ പിടികൂടിയ പതിനഞ്ചായിരം രൂപ വിജിലന്‍സ് സര്‍ക്കാരിലേക്ക് അടച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയത്. പഴയ ഫയലുകള്‍ക്കിടെയില്‍അഞ്ചൂറ് രൂപയുടെ നോട്ടുകളാണ് തിരുകിവെച്ച നിലയില്‍ കണ്ടെത്തിയത്. ഇങ്ങനെ ഏകദേശം പതിനഞ്ചായിരം രൂപ പിടികൂടിയിട്ടുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു.












Click it and Unblock the Notifications