കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒടുവില്‍ യോഗി എത്തി.. സുബോധ് സിങിന്‍റെ കുടുംബത്തെ കാണാന്‍, നീതി ലഭ്യമാക്കുമെന്ന് ഉറപ്പ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഒടുവില്‍ യോഗി സുബോധ് സിങിന്‍റെ കുടുംബത്തെ കാണാൻ എത്തി

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുലന്ദ്ശഹര്‍ ആക്രമത്തില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് സിങിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു. നീതി ഉറപ്പാക്കുമെന്ന് വാക്ക് കൊടുത്തു. ഗോഹത്യയെന്ന ആരോപണമുണ്ടായതിനെ തുടര്‍ന്നുണ്ടായ കലാപത്തിലാണ് സുബോധ് സിങ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍റെ ലഖ്‌നൗവിലെ കാളിദാസ് മാര്‍ഗിലെ വസതിയിലാണ് യോഗി എത്തിയത്. ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങും ആദിത്യനാഥിനോടൊത്തുണ്ടായിരുന്നു. യോഗി എത്താതെ സംസ്കാരം നടത്തിലെന്ന് സുബോധിന്‍റെ കുടുംബം പറഞ്ഞതോടെയാണ് യോഗി ആദിത്യനാഥിന്‍റെ സന്ദര്‍ശനം ഉണ്ടായത്.

<strong>രാജസ്ഥാന്‍ നാളെ ബൂത്തിലേക്ക്.. നെഞ്ചിടിപ്പേറി ബിജെപി.. പ്രതീക്ഷയില്‍ കോണ്‍ഗ്രസ്.. സാഹചര്യം ഇങ്ങനെ</strong>രാജസ്ഥാന്‍ നാളെ ബൂത്തിലേക്ക്.. നെഞ്ചിടിപ്പേറി ബിജെപി.. പ്രതീക്ഷയില്‍ കോണ്‍ഗ്രസ്.. സാഹചര്യം ഇങ്ങനെ

സുഭോദ് സിങിന്‍റെ കൊലപാതകത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും കുടുംബത്തിന് നീതി ഉറപ്പാക്കുകയും ചെയ്യുമെന്ന് യോഗി ആദ്ത്യനാഥ് പറഞ്ഞതായി ഡിജിപി പറഞ്ഞു.മുഖ്യമന്ത്രി പിതാവിന്‍റെ മരണത്തില്‍ നീതി ലഭ്യമാക്കുമെന്ന് ഉറപ്പുപറഞ്ഞതായ് സുബോധ് സിങിന്‍റെ മകന്‍ പ്രതാപ് സിങ് പറഞ്ഞു.

yogi-154407262

പശുവിനെ കൊന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മാഹവ് ഗ്രാമത്തിലുണ്ടായ കലാപത്തെ തുടര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.കലാപത്തെ തുടര്‍ന്ന് മരിച്ച സുബോധ് സിങിന്റെ സംസ്‌കാരം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ഏതാ ജില്ലയിലെ ജെതേരയില്‍ നടത്തി.സുബോധിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യം ഉന്നയിച്ചതോടെ സംസ്‌കാര ചടങ്ങുകള്‍ വൈകിപ്പിക്കുകയായിരുന്നു.


മരണത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. പശു ഇറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മുഹമ്മദ് അഖ്‌ലാക്കിന്‍റെ കൊലപാതകം അന്വഷിക്കുന്നത് സുബോദ് സിങായിരുന്നു എന്നതും കുടുംബത്തിന്റെ സംശയം ബലപ്പെടുത്തുന്നു.

English summary
Uttarpradesh CM Yogi Adithyanath meet Subodh Singh family and assured justice for the family on singh death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X