കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാളക്കാരനെന്ന വ്യാജേനെ സ്റ്റാര്‍ഹോട്ടലുകളില്‍ തട്ടിപ്പു നടത്തിയ യു.പി സ്വദേശി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പട്ടാളക്കാരനെന്ന വ്യാജേന സ്റ്റാര്‍ ഹോട്ടലില്‍ തട്ടിപ്പു നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മധുര സ്വദേശിയായ സക്കീര്‍ ഹുസൈന്റെ മകന്‍ ദില്‍ബാഗിനെ(24)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് എറണാകുളത്ത് വച്ച് പിടികൂടിയത്. കണ്ണൂര്‍ നഗരത്തിലെ ഒരു സ്റ്റാര്‍ഹോട്ടലിലേക്കു ഫോണ്‍ വിളിച്ചു ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുകയും ബാങ്ക് വഴി പണം നല്‍കാമെന്ന വ്യാജേന എ.ടി.എം നമ്പറും മറ്റു വിവരങ്ങളും കരസ്ഥമാക്കി പണം തട്ടുകയായിരുന്നു. വിലയേറിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത വകയിലും പലതവണയായും അരലക്ഷത്തോളം രൂപ നഷ്ടമായെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരന്റെ പരാതി.

നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മാസം: മഹാരാഷ്ട്രയിൽ ശരദ് പവാറിന്റെ ബന്ധു ബിജെപിയിലേക്ക്നിയമസഭ തിരഞ്ഞെടുപ്പിന് ഒരു മാസം: മഹാരാഷ്ട്രയിൽ ശരദ് പവാറിന്റെ ബന്ധു ബിജെപിയിലേക്ക്

കണ്ണൂരിനു പുറമെ നിരവധി ഹോട്ടലുകളില്‍ സമാനരീതിയില്‍ പ്രതി തട്ടിപ്പ് നടത്തിയിട്ടുïെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംസ്ഥാനത്തെു മുഴുവന്‍ ജില്ലകളിലെയും ഫൈവ് സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് വിമുകത ഭടന്‍ ചമഞ്ഞു ദില്‍ബാഗ് തട്ടിപ്പു നടത്തിയത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ സൈബര്‍ അന്വേഷണത്തിലാണ് കൊച്ചിയിലുണ്ടായിരുന്നുവെന്ന് പോലീസിനു വ്യക്തമായത്.

fraud-15672

മഫ്തി വേഷത്തില്‍ പോയ പോലീസ് ഇയാളെ തന്ത്രപരമായി വലയിലാക്കുകയായിരുന്നു. ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ് ഐ ബാബിഷ്, ഉദ്യോഗസ്ഥരായ പ്രവീണ്‍, കൃഷ്ണന്‍ കൊട്ടിലക്കïി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്. കണ്ണൂരിലേക്കു കൊണ്ടുവന്ന ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.

English summary
Up man arrested for imperonification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X