കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ നഗരത്തിൽ വന്ന പുകയില വേട്ട: യു.പി സ്വദേശി പിടിയിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട''ബല്ലാര്‍ഡ് റോഡിലെ കടമുറിക്കകത്ത് സൂക്ഷിച്ച ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച കാലത്ത് ടൗണ്‍ എസ് ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചാക്കുകളിലാക്കി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബാല്യ സ്വദേശി അനില്‍കുമാര്‍ പട്ടേലിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ പുകയില ഉല്‍പ്പന്നങ്ങളുടെ നഗരത്തിലെ മൊത്ത വിതരണക്കാരനാണെന്നാണ് പോലീസ് സംശയിക്കുന്നത്.

വാളയാർ കേസ്; ജുഡീഷ്യൽ അന്വേഷണം പോലീസിനെ രക്ഷിക്കാനുള്ള ഗൂഡോദ്ദേശം, വിമർശനവുമായി കെ സുരേന്ദ്രൻ!വാളയാർ കേസ്; ജുഡീഷ്യൽ അന്വേഷണം പോലീസിനെ രക്ഷിക്കാനുള്ള ഗൂഡോദ്ദേശം, വിമർശനവുമായി കെ സുരേന്ദ്രൻ!

കടമുറി ഇയാള്‍ ഗോഡൗണ്‍ പോലെയാക്കി ഉപയോഗിച്ചുവരികയായിരുന്നു. നിരവധി ചാക്ക് കെട്ടുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. രണ്ട് മാസം മുമ്പും നഗരത്തില്‍ നിന്ന് സമാനരീതിയില്‍ സ്റ്റേഷനറി കടയില്‍ സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ടൗണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇന്ന് പിടികൂടിയ സാധനങ്ങള്‍ക്ക് മൂന്നരലക്ഷത്തില്‍പ്പരം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.

arrested1-156

വിദ്യാർത്ഥികളിൽ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവവസങ്ങളായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തമിഴ് നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് പ്രധാനമായും കേരളത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് സ്വകാര്യ വാഹനങ്ങളിലും കര്‍ണാടകയില്‍ നിന്ന് ടൂറിസ്റ്റ് ബസുകളിലുമായാണ് ലഹരി വസ്തുക്കളുടെ കടത്ത്. വരും ദിനങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
English summary
UP man arrested in tobacco sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X