Get Updates
Get notified of breaking news, exclusive insights, and must-see stories!

അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്: ഷൗക്കത്തലിയുടെ ബിനാമി സ്വത്തുക്കള്‍ ആദ്യം കണ്ടുകെട്ടും

ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുളള സ്വത്തുക്കള്‍ കണ്ടുകെട്ടി വസൂല്‍ ചെയ്തു നിക്ഷേപകര്‍ക്ക് പണം തിരിച്ചു ക

urban nidhi

കണ്ണൂര്‍: താവക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റെഡെന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ കോടികള്‍ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുളള സ്വത്തുക്കള്‍ കണ്ടുകെട്ടി വസൂല്‍ ചെയ്തു നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുക്കാനുളള നീക്കം തുടങ്ങി.

ഇതില്‍ ആദ്യം കണ്ടുകെട്ടുക ഒന്നാം പ്രതിയും സ്ഥാപനത്തിന്റെ ഡയറക്ടറുമായ തൃശൂര്‍ ചങ്ങരംകുളം സ്വദേശിയായ ഷൗക്കത്തലിയുടെതാണെന്നാണ് വിവരം.

അര്‍ബന്‍ നിധി തട്ടിപ്പില്‍ നിക്ഷേപമായി സ്വീകരിച്ച കോടികളില്‍ വലിയ ശതമാനം തുകയും വകമാറ്റി ചെലവഴിച്ചത് ഒന്നാംപ്രതി സ്ഥാപന ഡയറക്ടര്‍ ഷൗക്കത്തലിയാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത് കുമാറിന്റെ ഓഫീസില്‍ കീഴടങ്ങിയ കേസിലെ രണ്ടാംപ്രതി ആന്റണി സണ്ണിയെയും ഷൗക്കത്തലിയെയും മൂന്നാം പ്രതി ഗഫൂറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ഷൗക്കത്തലിയാണെന്ന് വ്യക്തമായത്.

നേരത്തെ ചെക്കുകേസില്‍ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ് ഷൗക്കത്തലി. അര്‍ബന്‍ നിധി ലിമിറ്റഡില്‍ നിന്നും തന്റെ ബിനാമി ഇടപാടുകളിലേക്ക് വന്‍തുക വകമാറ്റിയാല്‍ സ്ഥാപനം പൊളിയുമെന്ന് ഇയാള്‍ക്ക് അറിയാമായിരന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. എന്നാല്‍ തന്റെ തട്ടിപ്പുമറച്ചു പിടിക്കാന്‍ ആസൂത്രിതമായ നീക്കമാണ് ഇയാള്‍ നടത്തിയത്. അന്വേഷണം വഴിതിരിച്ചുവിടാനും ശ്രമിച്ചു.

ആന്റണിയാണ് അര്‍ബന്‍ നിധിയിലേക്കും സഹോദര സ്ഥാപനമായ എനി ടൈം മണിയിലേക്കും നിക്ഷേപമായി സ്വീകരിച്ച തുക വകമാറ്റി ചെലവഴിച്ചതെന്നാണ് ഷൗക്കത്തലിയും ഗഫൂറും നേരത്തെ പൊലീസിനോട് പറഞ്ഞത്.

അര്‍ബന്‍ നിധിയില്‍നിന്നും എട്ട് കോടി രൂപയാളം ആന്റണിയുടെ അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. തന്റെ തകര്‍ന്നുപോയ ബിസിനസ്സിനെ പുനരുജ്ജീവിപ്പിക്കാനാണ് താല്‍ക്കാലികമായി ഇടപാടുകാരുടെ തുക വകമാറ്റി ചിലവഴിച്ചതെന്ന് ആന്റണി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. അന്‍പതു കോടിയോളം രൂപയുടെ കടബാധ്യത തനിക്കുണ്ടെന്നും ആന്റണി പറയുന്നു.

അതേ സമയം ഷൗക്കത്തലിയാവട്ടെ കോടികള്‍ ബിനാമി അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇടപാടുകാരില്‍നിന്ന് നിക്ഷേപമായി സ്വീകരിച്ച തുക ഉപയോഗിച്ചാണ് ഷൗക്കത്തലിയും ഗഫൂറും ആഡംബര ജീവിതം നയിച്ചത്. ഗഫൂറും വലിയ തുക വകമാറ്റി ചെലവഴിച്ചതായി പൊലീസ് കണ്ടെത്തിട്ടുണ്ട്.

ഷൗക്കത്തലിയും ഗഫൂറും നേരത്തെ തന്നെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് സ്വന്തം പേരിലുള്ള സ്വത്തുക്കള്‍ മാറ്റിയിരുന്നു.

വിദേശത്തടക്കം കൂടുതല്‍ ബിസിനസ്സുകള്‍ ആരംഭിക്കാനായും ഷൗക്കത്തലി ഇടപാടുകാരുടെ പണം ഉപയോഗിച്ചതായും കണ്ടെത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം ടൗണ്‍ സ്റ്റേഷനില്‍ മാധ്യമങ്ങളോടും ആന്റണിയാണ് പണം വകമാറ്റിയതെന്ന് പ്രതികള്‍ പറഞ്ഞിരുന്നു.

രണ്ട് തവണ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴും ആന്റണിയാണ് പണം ചെലവഴിച്ചതെന്ന മൊഴിയില്‍ ഷൗക്കത്തലിയും ഗഫൂറും ഉറച്ചു നിന്നിരുന്നു.

അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാ?ഗവും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതികളെ ചോദ്യം ചെയ്തത്.ആന്റണിയെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+