കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അര്‍ബന്‍ നിധിതട്ടിപ്പ് കേസ്: രണ്ടാംപ്രതി ആന്റണിയെ ചോദ്യം ചെയ്തു

കണ്ണൂര്‍ താവക്കര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍നിധി ബാങ്ക് തട്ടിപ്പു പുറത്തുവന്നതോടെ ആന്റണി സണ്ണിയെന്ന തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഒളിവിലായിരുന്നു

Google Oneindia Malayalam News
policenew-1674852348.jpg -Properties

കണ്ണൂര്‍; ടൗണ്‍ പൊലിസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ കണ്ണൂര്‍ അര്‍ബന്‍ നിധിനിക്ഷേപ തട്ടിപ്പുകേസിലെ രണ്ടാം പ്രതിയായ ആന്റണി സണ്ണിയെ കണ്ണൂര്‍ സിറ്റിപൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം ചോദ്യം ചെയ്തു. വെളളിയാഴ്ച്ച രാത്രി ഏഴുമണി മുതല്‍ ഒരു മണിക്കൂറോളമാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ കാര്യാലയത്തില്‍വെച്ചു ചോദ്യം ചെയ്തത്. ഇതിനു ശേഷം
കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍ അറസ്റ്റു രേഖപ്പെടുത്തിയതിനു ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.ഇതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.

വെളളിയാഴ്ച്ച വൈകുന്നേരം മൂന്നുമണിയോടെയാണ് നിക്ഷേപതട്ടിപ്പുകേസിലെ മുഖ്യപ്രതി തൃശൂര്‍ സ്വദേശിയായ ആന്റണി സണ്ണി കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനില്‍ നാടകീയമായി കീഴടങ്ങി. കേസിലെ രണ്ടാംപ്രതിയായ ആന്റണി സണ്ണി വെളളിയാഴ്ച്ച ഉച്ചയോടെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ വഴിത്തിരിവുണ്ടായിരിക്കുകയാണ്. ആന്റണിയെ ചോദ്യം ചെയ്താല്‍ കോടികളുടെ കുംഭകോണം നടന്ന അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നുത്. കഴിഞ്ഞ രണ്ടുദിവസമായി ആന്റണി കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും പൊലിസ് തെരച്ചില്‍ ശക്തമാക്കിയതോടെ ഗത്യന്തരമില്ലാതെ കീഴടങ്ങുകയായിരുന്നു.

കണ്ണൂര്‍ താവക്കര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അര്‍ബന്‍നിധി ബാങ്ക് തട്ടിപ്പു പുറത്തുവന്നതോടെ ആന്റണി സണ്ണിയെന്ന തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ഒളിവിലായിരുന്നു. നേരത്തെ ഇയാള്‍ തലശേരി സെഷന്‍സ് കോടതി മുഖേനെ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തളളിക്കളയുകയായിരുന്നു.കേസിലെ രണ്ടാം പ്രതിയായ ആന്റണി സമാന്തര സാമ്പത്തിക സാമ്രാജ്യം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമുളള പബ്‌ളിക് പ്രൊസിക്യൂട്ടര്‍ അജിത്ത് കുമാറിന്റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തളളിയത്. അര്‍ബന്‍നിധിയുടെ ഡയറക്ടറായ ആന്റണി ഇതിനു സമാന്തരമായി തുടങ്ങിയ എനി ടൈം മണിയെന്ന സ്ഥാപനം വഴി പതിനേഴുകോടിയോളം രൂപ വെട്ടിച്ചുവെന്നു നേരത്തെ അറസ്റ്റിലായ ഡയറക്ടമാരായ തൃശൂര്‍ ചങ്ങരംകുളം സ്വദേശി ഷൗക്കത്തലിയും കൂട്ടുപ്രതി ഗഫൂറും മൊഴി നല്‍കിയിരുന്നു. ഏകദേശം അഞ്ഞൂറ് കോടിയുടെ വെട്ടിപ്പ് അര്‍ബന്‍നിധിയുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കണ്ണൂര്‍ ജില്ലയില്‍ 350 ഓളം പരാതികളാണ് അര്‍ബന്‍നിധിക്കെതിരെ നിക്ഷേപകര്‍ നല്‍കിയിട്ടുളളത്. നേരത്തെ കണ്ണൂര്‍ അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പു കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറിയത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്താണ് ഉത്തരവിറക്കിയത്. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കണ്ണൂര്‍ റെയ്ഞ്ച് എസ്.പി. എം പ്രദീപ് കുമാറിന് മേല്‍നോട്ടചുമതല നല്‍കിയത്. തൃശൂര്‍ സ്വദേശികളായഗഫൂര്‍, ഷൗക്കത്തിലി, കണ്ണൂര്‍ ആദികടലായി സ്വദേശിനി കെ.വി ജീന, ആന്റണി എന്നിവരുടെ പേരില്‍ സ്വത്തുക്കളില്ലെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും ഇവരുടെ ബന്ധുക്കളുടെ പേരിലുളള സ്വത്ത് കണ്ടുകെട്ടാമെന്നാണ് പൊലിസ് പറയുന്നത്.

രാജി വെച്ചിട്ടും അക്കൗണ്ടിലേക്ക് പണം; അധ്യാപകൻ തിരിച്ചേൽപ്പിച്ച തുക കണ്ടോ; കയ്യടി

<br> Video: വധുവിന്റെ കവിളില്‍ നുള്ളി വരന്റെ സുഹൃത്ത്; കണ്‍ട്രോളുപോയി സുഹൃത്തിന്റെ കവിളത്തടിച്ച് വരന
Video: വധുവിന്റെ കവിളില്‍ നുള്ളി വരന്റെ സുഹൃത്ത്; കണ്‍ട്രോളുപോയി സുഹൃത്തിന്റെ കവിളത്തടിച്ച് വരന

English summary
Urban treasure fraud case: 2nd accused Antony questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X