കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കന്‍ ഇഫ്ക്റ്റ്: വടക്കന്‍കേരളത്തില്‍ മറ്റുപാര്‍ട്ടികളിലെ നേതാക്കളെ വലയിലാക്കാന്‍ ബി.ജെ.പി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് കൂറിമായതിന്റെ ഇഫക്ട് കേരളത്തിലും. മലയാളിയായ കോണ്‍ഗ്രസ് നേതാവിന്റെ കൂറുമാറ്റം ദേശീയ തലത്തില്‍ മാത്രമല്ല കേരളത്തിലും ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ശബരിമല വിഷയത്തോടെ രാമന്‍നായരും കെ എസ് രാധാകൃഷ്ണനും സെന്‍കുമാറും ബിജെപിയോട് അടുത്തപ്പോള്‍ ചാഞ്ചാടി നില്‍ക്കുന്ന മറ്റുള്ളവരെ കൂടി തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടടെ ബിജെപി സംസ്ഥാന ഘടകം ശ്രമിക്കുന്നത്. ഇതിനു തങ്ങള്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെ പിന്‍തുണയുണ്ടെന്നും മുതിര്‍ന്ന ഒരു ബിജെപി നേതാവ് പറഞ്ഞു.

<strong>പൊന്നാനിയില്‍ പ്രചരണം കൊഴുപ്പിച്ച് എല്‍ഡിഎഫ്, 'ലീഗ്-എസ്ഡിപിഐ' കൂടിക്കാഴ്ച്ച ഇനി പ്രധാന ചര്‍ച്ചാവിഷയം</strong>പൊന്നാനിയില്‍ പ്രചരണം കൊഴുപ്പിച്ച് എല്‍ഡിഎഫ്, 'ലീഗ്-എസ്ഡിപിഐ' കൂടിക്കാഴ്ച്ച ഇനി പ്രധാന ചര്‍ച്ചാവിഷയം

മറ്റുപാര്‍ട്ടിയില്‍ നിന്നും വരുന്നവരെ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും അവര്‍ക്കു അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി തയാറാണെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയത്. വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ബി.ജെ.പിയുടെ ഓപ്പറേഷന്‍. ദേശീയ നിര്‍വഹക സമിതിയംഗം ഒ.കെ വാസു, അശോകന്‍ എന്നിവര്‍ സി.പി. എം പാളയത്തിലേക്ക് കുടിയേറിയത് പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള പാനൂര്‍ മേഖലയില്‍ പരിവാറിന് തിരിച്ചടിയായിരുന്നു. ഇതിനു ബദലെന്നോണം സി.പി. എം നേതാക്കള്‍ക്കായി ബിജെപി വലവിരിച്ചിട്ടുണ്ട്.

bjp-22-151131580

പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ മനം മടുത്തവരും അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കാത്തവരുമായ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ശബരിമല വിഷയം ഇതിന് ആക്കം കൂട്ടുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കോണ്‍ഗ്രസ്, സി. പി. ഐ ജനതാദള്‍ നേതാക്കള്‍ എന്നിവരെയും തലശ്ശേരി താലൂക്കിലെ ലോക് താന്ത്രിക്ക് നേതാക്കള്‍ എന്നിവരെയും ബി.ജെ.പി നോട്ടമിടുന്നുണ്ട്.. എന്തുതന്നെയായാലും വടക്കന്‍ ഇഫ്ക്ട് വടക്കന്‍ കേരളത്തില്‍ തങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

English summary
Vadakkan effect: bjp targets other party leaders to the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X