വളപട്ടണം മോഷണം: പരാതിയില്‍ വൈരുധ്യം? നഷ്ടമായതിലും അധികം തുക കണ്ടെടുത്തു, സ്വര്‍ണം കുറഞ്ഞു
കണ്ണൂര്‍: വളപട്ടണം മന്നയില്‍ നിന്നും മോഷണം പോയ പണത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും കൃത്യമായ സ്രോതസുണ്ടെന്ന് ഉടമ കെപി അഷ്‌റഫ്. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ അരി വ്യാപാര സ്ഥാപനമായ അഷ്‌റഫ് ട്രേഡേഴ്‌സിന്റെ ഉടമയാണ് അഷ്‌റഫ്. അരി വ്യാപാരത്തിന്റെ ഭാഗമായി വീട്ടില്‍ സൂക്ഷിച്ച ഒരു കോടിയോളം രൂപ മോഷണം പോയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
ഇതിനൊപ്പം ലോക്കറില്‍ സൂക്ഷിച്ച് 300 പവന്‍ സ്വര്‍ണം -വജ്രാഭരണങ്ങള്‍ മോഷണം പോയെന്നും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് പ്രതിയും അയല്‍വാസിയുമായ ലിജീഷിന്റെ വീട്ടില്‍ നിന്നും പിടികൂടിയത് 1,21,42,000 രൂപയും 267 പവന്‍ ആഭരണങ്ങളുമാണ്. പണത്തിലുള്ള വര്‍ധനവും ആഭരണത്തിലുള്ള കുറവും എന്തുകൊണ്ടാണെന്ന് അന്വേഷിക്കുന്നുണ്ട്.

മോഷണ കേസിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ പണത്തിന്റെ സ്രോതസിനെ കുറിച്ചു അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ അപൂര്‍വ്വമായ വന്‍കവര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വന്നത് മുതല്‍ ഇത്രയും തുകയും വിലപ്പിടിപ്പുള്ള ആഭരണങ്ങളും വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചുവെന്ന ചോദ്യം അഷ്‌റഫിന് നേരെ ചിലര്‍ ഉന്നയിച്ചിരുന്നു.
കളക്ഷന്‍ തുക സാധാരണ വീട്ടിലെ അത്യധികം സുരക്ഷയുള്ള ലോക്കറിലാണ് സൂക്ഷിക്കാറുള്ളതെന്നായിരുന്നു മറുപടി. ബാങ്ക് ലോക്കറിനെക്കാള്‍ സുരക്ഷിതമായതുകൊണ്ടാണ് വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചതെന്നായിരുന്നു അഷ്‌റഫ് പൊലിസിന് നല്‍കിയ മൊഴി. തങ്ങള്‍ കുടുംബസമേതം വീടു പൂട്ടി ചിലപ്പോഴൊക്കെ പോകാറുണ്ടെന്നാണ് അഷ്‌റഫ് പറയുന്നത്. ഇത്തരത്തിലാണ് കഴിഞ്ഞ നവംബര്‍ 19 ന് മധുരവിരുത് നഗറിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്.
ആഭരണങ്ങളും പണവും വെച്ച ലോക്കറിന്റെ താക്കോല്‍ മറ്റൊരു അലമാരയില്‍ വെച്ചു പൂട്ടുകയും ഇതിന്റെ താക്കോല്‍ മറ്റൊരു അലമാരയില്‍ പൂട്ടുകയും ചെയ്തിരുന്നു. ഇതു തപ്പിയെടുത്താണ് ലിജീഷ് മോഷണം നടത്തിയത്.












Click it and Unblock the Notifications