വളപട്ടണത്ത് വഴി യാത്രക്കാരനെ കൊള്ളയടിച്ച കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍
വളപട്ടണം :വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പുതിയ തെരുടൗണില്‍ രാത്രി വഴിയാത്രക്കാരനെ കൊള്ളയടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ നഗരവും പരിസരവും കേന്ദ്രീകരിച്ചു പിടിച്ചു പറി നടത്തുന്ന സംഘത്തിലെ മൂന്നു പേരെയാണ് വളപട്ടണം സി.ഐ ടി.പി സുമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ കണ്ടന്‍ ബൈജു (41) മയ്യില്‍ പെരുവങ്ങൂരിലെ ചിറമ്മല്‍ പുതിയ പുരയില്‍ പി.കെ. റഫീഖ് (37) കണ്ണാടിപറമ്പ് ചേലേരി ടാക്കീസ് റോഡിലെ പാലത്തും വീട്ടില്‍ കെ.ഷമേഷെന്ന പാറ്റ ഷമേഷ് (39) എന്നിവരാണ് പിടിയിലായത്.

ബൈജുവിനെയും ഷമേഷിനെയും വെള്ളിയാഴ്ച്ച രാത്രി മംഗ്‌ളൂരില്‍ നിന്നും റഫീഖിനെ പയ്യന്നൂരില്‍ നിന്നുമാണ് പിടികൂടിയത്. കഴിഞ്ഞ ജൂലായ് 28ന് രാത്രി 10.15 ന് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എലുമ്പന്‍ വീട്ടില്‍ പ്രശാന്തന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നേകാല്‍ പവന്റെ സ്വര്‍ണാഭരണം പിടിച്ചു പറിച്ച കേസിലാണ് അറസ്റ്റ് പുതിയ തെരുവിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് നടന്നു പോവുകയായിരുന്ന പ്രശാന്തനെ പിന്‍തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കഴുത്തിലിട്ടിരുന്ന 63,000 രൂപ വിലവരുന്ന ഒന്നേകാല്‍ പവന്റെ മാല പിടിച്ചു പറിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
ഈ കേസില്‍ ആദ്യം തുമ്പൊന്നും ലഭിച്ചിരുന്നില്ലെങ്കിലും സമര്‍ത്ഥമായ അന്വേഷണത്തിനൊടുവില്‍ പൊലിസ് പ്രതികളെ പിടി കൂടുകയായിരുന്നു. പിടിയിലായ ബൈജുവും റഫീഖും കൊലപാതക ശ്രമം, മദ്യം കടത്ത്, തുടങ്ങിയ നിരവധി കേസുകളില്‍ പ്രതികളാണ്. ബൈജുവിനെ നേരത്തെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ ടൗണ്‍, മയ്യില്‍ പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ഷാമേഷ് അടിപിടി കേസില്‍ പ്രതിയാണ്.
കവര്‍ച്ച ചെയ്ത മാല മംഗളൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പൊലിസ് കണ്ടെടുത്തു. വളപട്ടണം എസ്.ഐ ടി എന്‍ വിപിന്‍, എ.എസ്.ഐമാരായ പ്രദീപ്, ഷാജി, സി.പി.ഒ കിരണ്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയില്‍ പിടിച്ചു പറിക്കാരുടെയും ഗുണ്ടകളുടെയും അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ രാത്രി കാല പരിശോധന നടത്താന്‍ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications