Get Updates
Get notified of breaking news, exclusive insights, and must-see stories!

വത്സരാജ് കുറുപ്പ് വധം: പ്രതികളെ കോടതി വെറുതെ വിട്ടു

തലശേരി: പാനൂരിലെ ആർ എസ് എസ് പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായിരുന്ന കെ.വത്സരാജ് കുറുപ്പ് വധക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു | തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയാണ് സി.പി.എം പ്രവർത്തകരായ പ്രതികളെ വെറുതെവിട്ടത് .

വത്സരാജകുറുപ്പിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് കേസിൽ തെളിവുകളുടെ അഭാവത്തിൽ മുഴുവൻ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് ജില്ലാ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യനാണ് ഉത്തരവിട്ടത്. 2007 മാർച്ച് നാലിന് രാത്രി പതിനൊന്നരയോടെ പ്രതികൾ വീട്ടിലെത്തി ഉറങ്ങുകയായിരുന്ന വത്സ രാജകുറുപ്പിനെ വിളിച്ചുണർത്തി പുറത്തേക്ക് കൊണ്ട് പോയി തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലിസ് കേസ്. ലോക്കൽ പൊലിസിൻ്റെ അന്വേഷണത്തിൽ കേസിന് തുമ്പുണ്ടാക്കാൻ കഴിയാത്തതിനാൽ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനു ശേഷമാണ്പ്രതികളെ കണ്ടെത്തിയത്.

kerala


സി.പി.എം.പ്രവർത്തകരായ ചമ്പാട് അരയാക്കൂ ലിലെ വരിക്കോളിൻ്റവിട ഓട്ടക്കകത്ത് കുനിയിൽ വീട്ടിൽ കെ. ഷാജി ടി.പി.കേസിൽ പ്രതിയായ പന്തക്കൽ മലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് ,ചമ്പാട് വി ളാ യിൽ പൊയിൽ വീട്ടിൽ വി.പി.സതീശൻ ചൊക്ളി നിടുംമ്പ്രത്തെ പടിഞ്ഞാറെ താഴെ കുനിയിൽ കക്കാലൻ വീട്ടിൽ പ്രകാശൻ ചമ്പാട് അരയാക്കൂ ലിലെ സൗപർണ്ണികയിൽ കെ.ശരത് അരയാക്കൂൽ കൂറ്റ്യേരി വീട്ടിൽ കെ.വി.രാഗേഷ് ചമ്പാട്ടെ എട്ടു വീട്ടിൽ സജീവൻ എന്നിവരാണ് കേസിലെ പ്രതികൾ നേരത്തെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യബിന്ദു ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

എന്നാൽ കേസ് വിചാരണ വേളയിൽ ഏക ദൃക്‌സാക്ഷിയും, അഡ്വ.വൽസരാജ് കുറുപ്പിൻ്റെ ഭാര്യയുമായിരുന്ന അഡ്വ.ബിന്ദു വിചാരണ കോടതി മുമ്പാകെ മൊഴി മാറ്റിയിരുന്നു. നിരവധി തവണ കോടതി സമൻസ് അയച്ചിട്ടും പരാതിക്കാരി വിചാരണ കോടതി മൊഴി നൽകന്നതിൽ വീഴ്ച വരുത്തുകയും ചെയ്തിരുന്നു. കണ്ണുർ ജില്ലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകങ്ങളിലായിരുന്നു വത്സരാജകുറുപ്പിൻ്റെത്.സാമ്പത്തിക തർക്കത്തെ തുടർന്ന് നടന്ന ക്വട്ടേഷൻ കൊലപാതകമാണെന്ന് പൊലിസ് കണ്ടെത്തിയ ഈ കേസ് പ്രതികൾ സി.പി.എമ്മുകാരായതിനാൽ രാഷ്ട്രീയ നിറം കൈവരിക്കുകയായിരുന്നു.ടി.പി വധക്കേസിലെ പ്രതി കിർമാണി മനോജ് കേസിലെ പ്രതിയായതും വത്സരാജ് കുറുപ്പ് വധക്കേസിന് രാഷ്ട്രീയ മാനം പകർന്നു ' ടി പി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് കിർമാണി മനോജ് '

Recommended Video

cmsvideo
    Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+