മാഹിയില്‍ വന്ദേഭാരതിന് കല്ലെറിഞ്ഞ കേസ്: കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: തലശേരിക്കും മാഹിക്കുമിടെയില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതി അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി പുറക്കല്‍ സ്വദേശി സൈബിസ് (34) ആണ് അറസ്റ്റിലായത്. ആര്‍.പി.എഫ് എസ്.ഐ കെ.ശശിയുടെ നേതൃത്വത്തില്‍ പ്രതിയെ മാഹിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് പതിനാറിന് തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറില്‍ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്.

കണ്ണൂരിനും മംഗളൂരുവിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ക്കു നേരെ കല്ലേറ് നടക്കുന്നത്. ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനു സമീപമുളള പാറക്കണ്ടിയിലും കഴിഞ്ഞ ഓഗസ്റ്റ് പതിനാറിന് ഒരേ സമയം രണ്ടു ട്രെയിനുകള്‍ക്ക് കല്ലെറിഞ്ഞ സംഭവമുണ്ടായിരുന്നു. അന്ന് ഒഡീഷ സ്വദേശിയെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.ഖോര്‍ദ സ്വദേശി സര്‍വേശിനെ (25) തലശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിമാന്‍ഡ്‌ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 16ന് രാത്രി നേത്രാവതി എക്‌സപ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ക്കു നേരെയാണ് ഇയാള്‍ കല്ലെറിഞ്ഞത്. മദ്യ ലഹരിയില്‍ നാലു തവണ ട്രെയിനുകള്‍ക്കു നേരെ ക്ലലെറിഞ്ഞുവെന്ന് പ്രതി സമ്മതിച്ചിരുന്നു. ഇതില്‍ രണ്ടു കല്ലുകളാണ് ഒരേ സമയം ഇതിലൂടെ കടന്നു പോയ ട്രെയിനുകളില്‍ പതിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടുകിട്ടാന്‍ ഹരജി നല്‍കുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.












Click it and Unblock the Notifications