വണ്ടിപെരിയാര്‍ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ്ണ നടത്തി
കണ്ണൂര്‍: പിണറായി വിജയന്റെ ഭരണത്തില്‍ രക്ഷ ക്രിമിനലുകള്‍ക്ക് മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്.വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് രക്ഷപ്പെടാന്‍ സാഹചര്യമൊരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയ്ക്കെതിരെയും പോക്സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കെപിസിസിയുടെ ആഹ്വാന പ്രകാരം കണ്ണൂര്‍ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കണ്ണൂര്‍ ഗാന്ധി സര്‍ക്കിളില്‍ സംഘടിപ്പിച്ച 'മകളെ മാപ്പ്' സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സിപിഎമ്മുകാരായാല്‍ അവര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ്. പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ നരാധമനെ പോലും രക്ഷിച്ചെടുക്കുന്ന പോലീസായി പിണറായി വിജയന്റെ പോലീസ് മാറിയിരിക്കുകയാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുകയാണ് പിണറായി വിജയനും സി.പി.എമ്മും.
ഇപ്പോള്‍ നടക്കുന്ന നവകേരള സദസിന്റെ മറപറ്റി സി പി എം ക്രിമിനലുകളും പോലീസ് ക്രിമിനലുകളും അഴിഞ്ഞാടുകയാണ്.സിപി.എം ക്രിമിനലുകളുടെ ആക്രമണത്തെ രക്ഷാപ്രവര്‍ത്തനം എന്ന് ന്യായീകരിച്ച് കലാപത്തിന് ആഹ്വാനം നല്‍കിയ മുഖ്യമന്ത്രിയാണ് യഥാര്‍ത്ഥ ക്രിമിനല്‍.

ക്രിമിനല്‍ സംഘവുമായി സഞ്ചരിക്കുന്ന പിണറായി ഗുണ്ടാത്തലവനെ പോലെയാണ് പെരുമാറുന്നത്. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പിണറായി വിജയന് മാത്രമല്ല കൊടും ക്രിമിനലുകളായ അണികള്‍ക്കും സമനില തെറ്റിയിരിക്കുകയാണെന്നും ഒരു ക്രിമിനല്‍ സ്റ്റേറ്റായി കേരളം മാറുകയാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
കണ്ണൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് തളിക്കാവ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ നേതാക്കളായ ,സി ടി ഗിരിജ , കായക്കല്‍ രാഹുല്‍ , പി അനൂപ് , എ ടി നിഷാത്ത് ,അമര്‍നാഥ് , മനോഹരന്‍ പാറക്കണ്ടി ,ആസാദ് മൂന്നാം പീടിക ,പി വി ജയസൂര്യ ,ശ്യാമള പാറക്കണ്ടി ,രേഷ്മ വിനോദ് , മനോജ് കക്കാട് എന്നിവര്‍ സംസാരിച്ചു .












Click it and Unblock the Notifications