Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി സെക്രട്ടറിയേറ്റ് പൂട്ടി ഊരു ചുറ്റുന്നു: വിഡി സതീശന്‍

കണ്ണൂര്‍: സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നവകേരള സദസ് നടത്തുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഖജനാവില്‍ പട്ടി പെറ്റു കിടക്കുമ്പോഴും മുഖ്യമന്ത്രിമാരും മറ്റു മന്ത്രിമാരും നവകേരളസദസെന്ന പേരില്‍ അശ്ലീല സദസ് നടത്തി ഊരു ചുറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്താണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്ന് പഠിക്കാനൊ അന്വേഷിക്കാനൊ തയ്യാറാവാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണ്ണൂരില്‍ ആരോപിച്ചു..ഉത്തരവാദിത്യ ബോധമില്ലാതെയാണ് പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നത്. നിരവധി ആള്‍ക്കാരാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാനായി പോകുന്നത്. എന്നാല്‍ ഇവിടെ പല കോളേജുകളിലും വ്യത്യസ്ത കോസുകളിലായി നിരവധി സീറ്റുകള്‍ ഒഴിവുണ്ട് ആള്‍ക്കാരില്ലാത്ത അവസ്ഥയാണ് വരുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

vd-satheesan

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് കണ്ണൂര്‍ ഗ്രീന്‍ പാര്‍ക്ക് റസിഡന്‍സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന അദ്ദേഹം. ഈ വിഷയത്തെ കുറിച് ഇവിടുത്തെ ഭരണപക്ഷം ഇതുവരെ വായ തുറന്നിട്ടില്ലഎന്നുമാത്രമല്ല അന്വേഷിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇവിടെ ഉള്ളതിനേക്കാള്‍ ഉത്തമമായ പഠന സാഹചര്യമാണ് മറ്റു രാജ്യങ്ങളിലുള്ളത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതിയില്‍ എത്തിക്കാന്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം. പുറത്തുനിന്ന് ആള്‍ക്കാര്‍ ഇങ്ങോട്ട് വരുന്ന രീതിയിലേക്ക് മാറ്റണം.

പക്ഷെ ഇവിടെ ഇപ്പോളും ഇഷ്ടക്കാരെ യൂണിവേഴ്‌സിറ്റി തലപ്പത്ത് നിയമിക്കുക , വിസി ആക്കുക , ബന്ധുക്കളെ ബാക്ക് ഡോര്‍ വഴി ജോലികൊടുക്കുക അത്തരം കാര്യങ്ങളണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അശ്ലീല നാടകമായ നവകേരള സദസ്സ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഖജനാവില്‍ പട്ടി പെറ്റു കിടക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ . കേരളം ഇതുവരെ കാണാത്ത രൂക്ഷമായ രീതിയില്‍ മുന്നോട്ടു പോവുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയൂണും നല്‍കാന്‍ സാധിക്കാത്ത സമയത്താണ് നവ കേരള സദസ്സ് നടത്തു ന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂര്‍ ഗ്രീന്‍ പാര്‍ക്ക് റെസിഡന്‍സിയില്‍ല്‍ നടന്ന പരിപാടിയില്‍ ആര്‍ അരുണ്‍കുമാര്‍ അധ്യക്ഷനായി . കോര്‍പ്പറേഷന്‍ മേയര്‍ അഡ്വക്കേറ്റ് ടി ഒ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രേമചന്ദ്രന്‍ കീഴോത്ത് റിപ്പോര്‍ട്ട് അവതരണം നടത്തി . ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാര്‍ട്ടിന്‍ ജോര്‍ജ്, റോണി ജോര്‍ജ്,എ എബ്രഹം, ജയന്‍ ചാലില്‍, ഷിനോ പി ജോസ് എന്നിവര്‍ സംസാരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+