കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിർത്തി അടച്ചിട്ട കർണാടക അയഞ്ഞില്ല: കേരളത്തിലേക്കുള്ള എൺപത് പച്ചക്കറി ലോറികൾ കുടുങ്ങി

  • By Desk
Google Oneindia Malayalam News

ഇരിട്ടി: കൊറോണ വൈറസ് രോഗഭീതിയെ തുടർന്ന് കേരളത്തിലേക്കുള്ള സമ്പൂർണ യാത്രാ നിരോധനം ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നിലപാട് അയഞ്ഞില്ല. സംസ്ഥാന സർക്കാർ ഏറെ സമ്മർദ്ദം ചെലുത്തിയിട്ടും വഴങ്ങാത്ത കർണാടകയുടെ നിലപാട് വടക്കെ മലബാറിൽ അതിരുക്ഷമായ പച്ചക്കറിക്ഷാമവും മറ്റു അവശ്യസാധനങ്ങളുടെ ക്ഷാമവും സൃഷ്ടിക്കും.

 കൊച്ചിയിൽ മരിച്ചയാളുടെ ഭാര്യയ്ക്കും ഡ്രൈവർക്കും കൊവിഡ്!! 40 പേർ നിരീക്ഷണത്തിൽ കൊച്ചിയിൽ മരിച്ചയാളുടെ ഭാര്യയ്ക്കും ഡ്രൈവർക്കും കൊവിഡ്!! 40 പേർ നിരീക്ഷണത്തിൽ

വെള്ളിയാഴ്ച്ച രാവിലെയാണ് കർണാടക റവന്യൂ വകുപ്പ് അധികൃതർ ജെസിബി ഉപയോഗിച്ച് മാക്കൂട്ടം ചുരം റോഡിൽ മണ്ണിട്ടത്. എന്നാൽ ഇതറിഞ്ഞ് കേരള വനം വകുപ്പ്‌ - റവന്യു-പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തടയാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല ഇതേ തുടർന്നാണ് കേരളത്തിലേക്കുള്ള എൺപതു പച്ചക്കറി ലോറികൾ മാക്കൂട്ടത്ത് കുടുങ്ങിയത്. ഇതോടെ അവശ്യ സാധനങ്ങളുടെ കാര്യത്തിൽ കേരളം വൻ പ്രതിസന്ധി നേരിടുകയാണ്.

മാക്കൂട്ടം ചുരം

മാക്കൂട്ടം ചുരം


മാക്കൂട്ടം ചുരംപാതയിൽ കേരളത്തിന്റെ റവന്യൂ ഭൂമിയിൽ പെട്ട പാതയിലാണ് ജെസിബി കൊണ്ട് മണ്ണിട്ട് നിറച്ച് സമ്പൂർണ്ണ യാത്രാനിരോധനം ഏർപ്പെടുത്തിയത്. ഇതോടെ കേരളവും കർണ്ണാടകാവും തമ്മിലുള്ള ബന്ധം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. വയനാട് അതിർത്തിയിലുള്ള മുത്തങ്ങ വഴിയാണ് അത്യാവശ്യ വാഹനങ്ങൾ കടന്നു വരുന്നത്. കർണ്ണാടക അധികൃതരുടെ നടപടിയിൽ കേരളം തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭൂമിയിൽ തന്നെയാണ് കർണ്ണാടകം മണ്ണിട്ട് നിറച്ച് റോഡ് തടസ്സപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവുമുണ്ട്.

 പോലീസ് സന്നാഹം സ്ഥലത്ത്

പോലീസ് സന്നാഹം സ്ഥലത്ത്

വിവരമറിഞ്ഞ് കണ്ണൂർ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. അദ്ദേഹം കുടക് എസ് പി യുമായി ചർച്ച നടത്തി. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് മണ്ണ് നിറക്കൽ നടത്തുന്നതെന്ന് പോലീസ് സംഘം എസ്‌പിയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എസ് പി കുടക് ജില്ലാ കളക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ കളക്ടർ ഫോൺ എടുക്കാൻ തയ്യാറായില്ല. ഇതോടെ കളക്ടറുടെ നിർദ്ദേശപ്രകാരമാണെന്ന് പറഞ്ഞ് കർണാടക റവന്യൂ അധികൃതർ റോഡ് പൂർണ്ണമായും മണ്ണിട്ട് തടസ്സപ്പെടുത്തുകയായിരുന്നു.

 പുതിയ പാലത്തിന് സമീപം

പുതിയ പാലത്തിന് സമീപം


കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് സമീപമാണ് ഇപ്പോൾ മണ്ണിട്ട് തടസ്സപ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശം കേരളത്തിന്റെ അധീനതയിൽ പെട്ട സ്ഥലമാണ്. ഇതോടെ ഇതുവഴി ചരക്ക് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കയാണ്. റോഡ് തടസ്സപ്പെടുത്തുന്ന വിവരം അറിഞ്ഞ് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടുകയായിരുന്നു. കണ്ണൂർ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം തന്നെ സ്ഥലത്തെത്തി. സ്ഥലത്തെത്തിയ ഇവരുമായി കർണാടക ഐജി വിപിൽ കുമാർ, എസ് പി സുമൻ പലേക്കർ എന്നിവരും കേരളാ അതിർത്തിയിൽ വെച്ച് കണ്ണൂർ എസ് പി യുമായി ചർച്ച നടത്തി. താഹസിൽദാർ കെ കെ ദിവാകരൻ, ഇരിട്ടി ഡിവൈഎസ് പി സജേഷ് വാഴാളപ്പിൽ, സിഐ എ കുട്ടികൃഷ്ണൻ , പായം പഞ്ചായത്ത് പ്രസിഡണ്ട് എൻ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥരും റവന്യു അധികൃതരും സ്ഥലത്തെത്തിയിരുന്നു.

 അവശ്യ ചരക്ക് നീക്കം നിലച്ചു

അവശ്യ ചരക്ക് നീക്കം നിലച്ചു


അതിർത്തി അടച്ചതോടെ അരി, പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യ ചരക്കുനീക്കം നിശ്ചലമായി. കർണാടകത്തിൽ നിന്ന് വയനാട് മുത്തങ്ങ വഴി ഉള്ള ഒരു അതിർത്തി ചെക്ക് പോസ്റ്റും നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നുള്ള നിലപാടാണ് കർണാടകത്തിന്. ഈ വഴി ചരക്ക് നീക്കം 100 കിലോമീറ്ററിലധികം ദൂരം കൂടുതലുള്ളതിനാൽ ഉത്തരമലബാറിൽ അവശ്യ വസ്തുക്കൾക്ക് വില വർധിക്കാനും സാഹചര്യമുണ്ടാകും. മുഖ്യമന്ത്രിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് സന്ദേശം അയച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. വിരാജ് പേട്ട എംഎൽഎ കെജി ബാപ്പയ്യയെ ബന്ധപ്പെട്ടപ്പോൾ അതിർത്തി അടക്കാതെ നിർവാഹമില്ല എന്നും കൊറോണ രോഗികളുടെ എണ്ണം കണ്ണൂരിൽ കൂടുതൽ ഉണ്ടെന്നും അദ്ദേഹം മറുപടി നൽകിയതായും എംഎൽഎ പറഞ്ഞു.

English summary
Vegatalbe lorries to Kerala trapped near Kerala- Karnataka boarder over road blockade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X