കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് പച്ചക്കറിതോട്ടമൊരുങ്ങുന്നു, അഴുക്കില്‍ നിന്നും അഴകിലേക്ക്
കണ്ണൂര്‍: കലക്ടറേറ്റും പരിസരവും ശുചിയാക്കി നിലനിര്‍ത്തണമെന്ന ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദേശത്തിലൂടെ കണ്ണൂര്‍ സിവില്‍ സ്റ്റേഷന് ലഭിച്ചത് പുതിയൊരു പച്ചക്കറിത്തോട്ടം. ജില്ലാ ആര്‍ടി ഓഫിസിന് മുന്‍വശത്ത് ഇക്കോഷോപ്പിന് സമീപം ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം എഡിഎം ഇപി മേഴ്സി നിര്‍വഹിച്ചു. ജില്ലാ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്ഗനൈസേഷന്, കൊട്ടിയൂര്‍ പച്ചക്കറി ക്ലസ്റ്റര്‍ എന്നീ ഗ്രൂപ്പുകളാണ് ഇവിടെ ജൈവ പച്ചക്കറി കൃഷി നടത്തുന്നത്.
കലക്ടറേറ്റും പരിസരവും ശുചിയാക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി വൃത്തിയാക്കിയ സ്ഥലങ്ങളില്‍ വീണ്ടും മാലിന്യം നിക്ഷേപിക്കാതിരിക്കാനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എഡിഎം ഇപി മേഴ്സി പറഞ്ഞു. എള്ള്, വഴുതന, തക്കാളി, ചീര, കബേജ്, കടുക്, മല്ലി, ഉലുവ തുടങ്ങിയ വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

ഇക്കോളജിക്കല്‍ എഞ്ചിനീയറിംഗ് പദ്ധതിയിലൂടെ മല്ലി, ചോളം എന്നീ വിളകളിലൂടെ കീട നിയന്ത്രണം നടത്തി ജൈവ പച്ചക്കറി കൃഷി ചെയ്യാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മണ്ണ് പരിശോധന വിഭാഗത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇവിടെ കൃഷി ചെയ്യാനാവശ്യമായ വിളകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ രണ്ട് സെന്റ് സ്ഥലത്താണ് കൃഷി. ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികള്‍ ഇക്കോഷോപ്പ് വിഷരഹിത പച്ചക്കറി വില്‍പ്പന കേന്ദ്രം വഴി വില്‍പ്പന നടത്തും.
സിവില്‍ സ്റ്റേഷന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷി വകുപ്പ്. ജില്ലാ കൃഷി ഓഫിസര്‍ ലാല്‍ ടി ജോര്‍ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി കെ രാംദാസ്, ആര് ശ്രീരേഖ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, മണ്ണ് പരിശോധന ലാബ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications