Get Updates
Get notified of breaking news, exclusive insights, and must-see stories!

സാലറി ചാലഞ്ച് ഏറ്റെടുത്ത് വെള്ളോറ ടാഗോര്‍ സ്‌കൂള്‍;56 ജീവനക്കാരുടെ 30 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

കണ്ണൂര്‍: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ഒറ്റക്കെട്ടായി ശ്രമിക്കുന്ന കേരളത്തിന് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃക സൃഷ്ടിച്ച് വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ജീവനക്കാര്‍. മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 56 ജീവനക്കാര്‍ ചേര്‍ന്ന് തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് തീരുമാനിച്ചത്. ഇതുവഴി ലഭിക്കുന്ന 30 ലക്ഷത്തോളം രൂപ ഗഡുക്കളായി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി എം ജയകൃഷ്ണന്‍, പ്രധാനാധ്യാപിക കെ വിജയം എന്നിവര്‍ പറഞ്ഞു.

ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിക്കൊണ്ടുള്ള സമ്മതപത്രം ജീവനക്കാര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് കൈമാറി. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി പി രജനി, സ്‌കൂള്‍ അധ്യാപകനും വാര്‍ഡ് മെമ്പറുമായ ടി വി അനീഷ്, നോണ്‍ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി കെ കെ കുഞ്ഞിനാരായണന്‍, അധ്യാപകന്‍ കെ പ്രേമരാജന്‍ എന്നിവരും സംബന്ധിച്ചു. 49 അധ്യാപകരും 7 അനധ്യാപക ജീവനക്കാരുമാണ് സ്‌കൂളിലുള്ളത്.

Salary Challenge

പ്രളയബാധിത കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ജില്ലയില്‍ ആദ്യമായാണ് ഒരു സ്‌കൂളിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിക്കുന്നത്.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയബാധിത വീടുകള്‍ ശുചീകരിക്കുന്നതിലും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ശേഖരിച്ച് എത്തിക്കുന്നതിലും എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സജീവമായിരുന്നു. അവധി ദിനങ്ങളില്‍ പ്രളയബാധിത ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അധ്യാപകര്‍ പങ്കെടുത്തിരുന്നതായി പ്രിന്‍സിപ്പലും പ്രധാനാധ്യാപികയും പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+