വെങ്ങര റെയില്‍വെ മേല്‍പ്പാലത്തിന്റെ സാങ്കേതിക കുരുക്ക് നീങ്ങുന്നു; പ്രതീക്ഷയോടെ പ്രദേശവാസികള്‍
പഴയങ്ങാടി:വെങ്ങര റെയില്‍വേ മേല്‍പ്പാലത്തില്‍ റെയില്‍വേയുടെ അധീനതയിലുള്ള രണ്ട് തൂണിന്റെ നിര്‍മ്മാണത്തിന് അനുമതിലഭിച്ചതോടെ സാങ്കേതികകുരുക്ക് നീങ്ങുന്നു. റെയില്‍വേയുടെ ഭാഗം പൂര്‍ത്തിയാക്കാന്‍ അനുമതി ലഭിച്ചതിനാല്‍ നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് കെ-റെയിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.പാളത്തിന് കുറുകെയുള്ള ബീമുകളുടെയും സ്ലാബിന്റെ രണ്ട് തൂണുകളുടെയും പണി സാങ്കേതികത്വത്തില്‍ തട്ടി നീളുകയായിരുന്നു.കെ-റെയിലിനെ ചുമതല ഏല്‍പ്പിച്ചതിനാല്‍ കാലതാമസമില്ലാതെ രൂപരേഖ തയ്യാറാക്കി ടെന്‍ഡറിലേക്ക് കടക്കുമെമ്മും പിന്നാലെ നിര്‍മാണം തുടങ്ങുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
പാലത്തില്‍ വെങ്ങര ഭാഗത്തെ കൈവരിയുടെയും നടപ്പാതയുടെയും പണി അന്തിമഘട്ടത്തിലാണ്. ഇതിനുശേഷം മുട്ടം ഭാഗത്തുള്ള കൈവരിയുടെയും നടപ്പാതയുടെയും പണി അധികം വൈകാതെ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. പണി തുടങ്ങി മൂന്നു മാസം കൊണ്ടുതന്നെ എട്ട് തൂണുകളുടെയും പൈലിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തി വേഗത്തില്‍ തന്നെ നടത്തിയിരുന്നു. സംസ്ഥാന ബജറ്റില്‍ വെങ്ങര റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിന് 21 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. 290.16 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 12 മീറ്റര്‍ വീതിയുണ്ടാകും.

എട്ടര മീറ്റര്‍ വീതിയില്‍ വാഹനങ്ങള്‍ കടന്നു പോകുന്നതിനും ബാക്കി ഭാഗം കാല്‍നട യാത്രക്കാര്‍ക്കായി നടപ്പാതയുമുണ്ടാകും. 22.32 മീറ്റര്‍ വലിപ്പത്തില്‍ 13 പാനുകളും ഉണ്ട്.പാലത്തിലേക്ക് കയറാന്‍ പടവുകളും നിര്‍മ്മിക്കും. കിഫ്ബി ഫണ്ടുപയോഗിച്ചാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. 12.5 കോടി രൂപ ഇവിടത്തെ കരാറുകരനും 8.5 കോടി റെയില്‍വേയുടെ പണിക്കുമാണ് നീക്കി വെച്ചിട്ടുള്ളത്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications