വിവാദങ്ങളുടെ കാർമേഘങ്ങളിൽ വൈദേകം: നടന്നത് ടിഡിഎസുമായി ബന്ധപ്പെട്ട പരിശോധന മാത്രമെന്ന് സിഇഒ

കണ്ണൂര്‍: മൊറാഴ വെള്ളിക്കീലിലെ വൈദേകം റിസോര്‍ട്ടിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ടി.ഡി.എസുമായി ബന്ധപ്പെട്ട പരിശോധന മാത്രമാണെന്ന് വൈദേകം റിസോര്‍ട്ട് സി.ഇ. ഒ തോമസ് ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആ പരിശോധനയെ സ്വാഗതം ചെയ്യുകയാണ്. കള്ളപ്പണവുമായി ബന്ധപ്പെട്ട ഒരു കാര്യവും വൈദേ കത്തില്‍ നടക്കുന്നില്ല. എല്ലാ ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കമ്പനിയിലേക്ക് വന്ന പണം പുതുതായി ഒന്നും വന്നതല്ല ഈ രാജ്യത്തെ പൗരന്‍മാരായ ചിലര്‍ അവരുടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ബാങ്ക് വഴി വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ നാട്ടില്‍ വ്യവസായ സംരംഭം തുടങ്ങുന്നതിനാണ് അവരൊക്കെ പണം നിക്ഷേപിച്ചത്. ആയുര്‍വേദ റിസോര്‍ട്ടും ടൂറിസവുമൊക്കെ സാധാരണക്കാര്‍ക്ക് ചികിത്സ കിട്ടുന്നതിനാണ് ഒരാളുടെ വയറ്റിലെ കാഷ്ഠം കണ്ടു കൊണ്ടു മാത്രം അയാളെ കുറ്റം പറയരുതെന്നും ഇ പി ജയരാജന് വൈദേകം റിസോര്‍ട്ടുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്തൂര്‍ നഗരസഭയിലെ വെള്ളിക്കീലില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കുന്നിടിച്ചു നിരത്തി ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. സി.പി.എം സമ്മേളനങ്ങളിലും ഈ കാര്യം ചര്‍ച്ചയായിരുന്നുവെങ്കിലും പാര്‍ട്ടി നേതൃത്വം അതു ഗൗനിച്ചില്ല. ഇപ്പോള്‍ പാര്‍ട്ടി ഉന്നത നേതാവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവരുന്ന
വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയാണ് ചെയര്‍പേഴ്‌സണ്ടായ കമ്പനിയുടെ ഉടമസ്ഥതയിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചു വരുന്നതെന്നാണ് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണും റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ട്.
വൈദേകം റിസോര്‍ട്ടില്‍ കള്ള പണ നിക്ഷേപമുണ്ടെന്ന പരാതിയിലാണ്ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഇ പി ജയരാജന്റെ മകന്‍ ജയ്‌സനും ഭാര്യ ഇന്ദിരക്കും ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്. റിസോര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടര്‍ ആയ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ഇതു സംബന്ധിച്ച് ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കണ്ണൂര്‍ സിറ്റിസ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ട റായ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍ ഇഡി അന്വേഷണമാരംഭിച്ചതോടെ ഇ.പി ജ യരാജനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്.
ഇ ഡി കൊച്ചി യുണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
ഇപി ജയരാജന്റെ കുടുംബം ഉള്‍പ്പെട്ട വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് നേരത്തേ കത്ത് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ട്ടിനായി മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇപി ജയരാജന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം ? ??െളുപ്പിക്കല്‍ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ചിച്ചുള്ള അനുമതികള്‍ നല്‍കാനായി ആന്തൂര്‍ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിരുന്നില്ല.
കണ്ണൂരില്‍ സി പി എം ശക്തികേന്ദ്രമായ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് ഇ പി ജയരാജന്റെ വൈദേകം ആയുര്‍വേദ വില്ലേജ്. കുന്നിടിച്ചുള്ള നിര്‍മ്മാണ സമയത്ത് തന്നെ പാര്‍ട്ടിക്കുള്ളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും എല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഇ പി യുടെ മകനുള്‍പെടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെങ്കിലും തനിക്ക് ഈ റിസോര്‍ട്ടുമായി ബന്ധമില്ലെന്നാണ് ഇ പി പറയുന്നത്. 2014ല്‍ ഇപി ജയരാജന്റെ മകന്‍ പികെ ജെയ് സണും തലശ്ശേരിയിലെ വ്യവസായി കെപി രമേശ് കുമാറും ഡറക്ടര്‍മാരായാണ് വൈദേകം ആയുര്‍വേദ ഹീലിങ് വില്ലേജ് എന്ന സംരഭം ആരംഭിക്കുന്നത്. ദേശീയ പാതയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള നിര്‍മ്മാണം തുടങ്ങിയത് 2017ലാണ്. കുന്നിടിച്ചുള്ള നിര്‍മ്മാണത്തിനെതിരെ തുടക്കത്തില്‍ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുവന്നു. പ? ??്‌ഷെ ഇപി ഇടപെട്ടതോടെ പ്രതിഷേധങ്ങള്‍ തണുത്തു. സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ നിര്‍മ്മാണത്തിനുള്ള അനുമതിയും കിട്ടി. 30 കോടിയാണ് നിക്ഷേപം. ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബര്‍റില്‍ വൈദേകം ഡയറക്ടര്‍ ബോര്‍ഡ് അംഗമായെങ്കിലും ഇപ്പോള്‍ റിസോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ അവരുടെ പേരില്ല.
മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനുമൊപ്പം വന്‍വ്യവസായികള്‍ക്കുമാണ് ആയ്യുര്‍വ്വേദ റിസോര്‍ട്ടില്‍ പങ്കാളിത്തമുള്ളത്. കണ്ണൂര്‍ ആയുര്‍വ്വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോര്‍ട്ട്. പി കെ ജയ്‌സണ്‍ റിസോര്‍ട്ടിന്റെ സ്ഥാപക ഡയരക്ടറാണ്. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇ.പി ജയരാജന്റെ മകന് അന്നുണ്ടായിരുന്നത്. 2014ലാണ് അരോളിയില്‍ ഇ പി ജയരാജന്റെ വീട ിന് തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഇ പി ജയരാജന്റെ മകന്‍ ജയ്‌സണാണ് കമ്പനിയില്‍ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടര്‍. തലശ്ശേരിയിലെ കെട്ടിട നിര്‍മാണക്കരാറുകാരനാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മറ്റൊരു പ്രധാനി. ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറ? ? എംവി ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാംമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന വേളയില്‍ ഈ റിസോര്‍ട്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപ്രശ്‌നമില്ലാതെ പരിഹരിച്ചു നല്‍കിയിരുന്നു.
ഇ.പി. ജയരാജന്റെ കുടുംബത്തില്‍ പി.കെ. ഇന്ദിരയ്ക്കും മകന്‍ ജയ്‌സണുംകൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറും മുന്‍ എം.ഡി. കെ.പി. രമേശ്കുമാറും മകള്‍ ഫിദയ്ക്കുംകൂടി 99.99 ലക്ഷം രൂപയുടെ 9999 ഷെയറുമാണു നിലവില്‍ ഉള്ളത്.
2021-ല്‍ ബാങ്കില്‍നിന്ന് വിരമിച്ച് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്‌സണായി പി.കെ. ഇന്ദിര ചുമതലയേല്‍ക്കുമ്പോള്‍ ചുരുങ്ങിയ ഷെയര്‍ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയര്‍) മകന്‍ ജയ്‌സണായിരുന്നു ചെയര്‍മാന്‍. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തില്‍ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയര്‍പേഴ്‌സണാക്കി ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു.
2014-ല്‍ അന്നത്തെ എം.ഡി.യായ രമേശ്കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്നാണ് ജയ്‌സണിന്റെ നേതൃത്വത്തില്‍ കമ്പനിക്ക് രൂപംകൊടുക്കുന്നത്. പത്തുകോടി ഷെയര്‍ കാപ്പിറ്റല്‍ ആയിരുന്നു ലക്ഷ്യം. നിലവില്‍ 6.6 കോടി രൂപയാണ് നിക്ഷേപമുള്ളത്. ബാങ്കുകളില്‍ 7.35 കോടിയുടെ കടബാധ്യതയുണ്ട്. 48 കിടക്കകളുള്ള സ്ഥാപനത്തില്‍ താത്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെ 25 പേരുണ്ട്. മെഡിക്കല്‍ ടൂറിസം എന്നനിലയില്‍ സ്ഥാപനത്തെ വളര്‍ത്തുകയായിരുന്നു ലക്ഷ്യം.
ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ചെയര്‍പേഴ്‌സണായ ആന്തൂരിലെ വിവാദ വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ കൂടുതല്‍ ഓഹരി മുന്‍ എം.ഡി. കെ.പി. രമേഷ്‌കുമാറിനും മകള്‍ക്കും. അതേസമയം, വ്യക്തിയെന്ന നിലയില്‍ പി.കെ. ഇന്ദിരയ്ക്കാണ് കൂടുതല്‍ ഓഹരി. കെ.പി. രമേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപനത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയത് ജയരാജനുമായുള്ള സൗഹൃദംകൊണ്ടാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവില്‍ കമ്പനിയെ നിയന്ത്രിക്ക? ??ന്നത് ഇ.പി. ജയരാജന്റെ കുടുംബം തന്നെയാണെന്നതാണ് സി.പി.എമ്മില്‍ നിന്നും എതിര്‍പ്പുയരാന്‍ ഇടയാക്കിയത്. നേരത്തെ സി.പി.എം സംസ്ഥാന നേതൃത്വം നടപ്പിലാക്കാന്‍ തീരുമാനിച്ച തെറ്റുതിരുത്തല്‍ രേഖയുടെ ചര്‍ച്ചയ്ക്കിടെയാണ് ആന്തുരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപെട്ട് ഇ.പി.ജയരാജനുള്ള ബന്ധം സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്‍ ഉന്നയിച്ചത്.












Click it and Unblock the Notifications