ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍; കെഎസ്ആര്‍ടി ബസിനിടയില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍
തളിപ്പറമ്പ: കെ എസ് ആര്‍ ടി ബസിന് ഇടയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിധം രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തിരക്കേറിയ റോഡിലേക്ക് സൈക്കിള്‍ ഓടിച്ച് കയറിയ കുട്ടി മരണമുഖത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വിഡിയോ ആണത്. തളിപ്പറമ്പ് കുറുമാത്തൂര്‍ പഞ്ചായത്തിലെ താഴെ ചൊറുക്കളയില്‍ 20ന് വൈകിട്ടാണ് ഈ അപകടം നടന്നത്.
റോഡിലേക്ക് സൈക്കിളുമായി ഇറങ്ങിയ പയ്യന്‍ ബൈക്കുമായി കൂട്ടിയിടിച്ചശേഷം, പാഞ്ഞുവരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്‍പില്‍പ്പെടാതെ റോഡിന് എതിര്‍ ഭാഗത്തേക്ക് തെറിച്ചുപോകുന്നതാണ് വീഡിയോയിലുള്ളത്. സൈക്കിളിന് മുകളിലൂടെ കെ എസ് ആര്‍ ടി സി ബസ് കയറിയിറങ്ങി.

ഇതിനു സമീപത്തുള്ള വീട്ടിലെ സി സി ടി വി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തൊട്ടുപിന്നാലെ വന്ന കാര്‍ അപകടം കണ്ട് നിര്‍ത്തി. പിന്നാലെ ബസും നിര്‍ത്തി. യാത്രക്കാരും സമീപത്തുള്ള നാട്ടുകാരും ഓടിയെത്തിയെങ്കിലും തനിക്ക് ഒന്നും പറ്റിയില്ലെന്നാണ് കുട്ടി പറഞ്ഞത്.
എന്തായാലും കുട്ടി ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യമുള്ളവനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്.












Click it and Unblock the Notifications