കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി വിദ്യാമൃതം മമ്മൂട്ടിയുടെ സ്മാർട്ട് ഫോൺ വിതരണപദ്ധതി തലശേരിയിൽ തുടങ്ങി
തലശ്ശേരി: മലയാളത്തിൻ്റെ പ്രിയ നടൻ മമ്മുട്ടിയുടെ കുട്ടികൾക്കായുള്ള ഓൺലൈൻ പOന സഹായ പദ്ധതി തലശേരിയിൽ തുടങ്ങി. ജാതി മത ചിന്തകൾക്കപ്പുറം അവശത അനുഭവിക്കുവർക്കൊപ്പം നിലകൊള്ളുന്ന നടൻമമ്മൂട്ടി യുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കത്തോലിക്കാ സഭയുടെ തലശ്ശേരി രൂപതാ അധ്യക്ഷൻ മാർ ജോർജ് ഞെരളക്കാട്ട് പറഞ്ഞു.
നിർദ്ദന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായകമേ കാനായി മമ്മൂട്ടി യുടെ നേതൃത്വത്തിൽ നടക്കുന്ന സ്മാർട്ട് ഫോൺ വിതരണ പദ്ധതിയായ "വിദ്യാമൃതത്തിന്റെ " മലബാർ മേഖലാ തല വിതരണ ഉദ്ഘാടനം തലശ്ശേരി രൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാമ്പ്ലാനിയുടെയും അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റത്തിന്റെയും സാന്നിധ്യത്തിൽ തലശ്ശേരിയിൽ നിർവ്വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ദൈവം മനുഷ്യന് നൽകുന്ന സൗഭാഗ്യങ്ങൾ ഇതേപോലെ നമ്മൾ നമുക്ക് ചുറ്റുമുള്ളവരിലേക്ക് പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു.ഈക്കാര്യത്തിൽ മമ്മുട്ടിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വഴിയാണ് മമ്മൂട്ടി "വിദ്യാമൃതം " എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രഖ്യാപിച്ചത് മുതൽ ലഭിച്ച ഏഴായിരം അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്കാണ് സഹായം ലഭ്യമാക്കുന്നത്. അനാഥാലയങ്ങളിൽ നിന്നുള്ള കുട്ടികൾ, മാതാ പിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ, സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷകൾ എന്ന മുൻ ഗണന ക്രമത്തിലാണ് ഗുണഫോക്താക്കളേ തിരഞ്ഞെടുക്കുന്നത്.
"നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഉപയോഗ യുക്തമായ ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ, അർഹത പെട്ട കൈകളിൽ ഞങ്ങൾ എത്തിക്കാം" എന്ന് മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ കൂടി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മമ്മൂട്ടി യുടെ അഭ്യർത്ഥന ഏറ്റെടുത്ത മലയാളികൾ പഴയതിനു പകരം പുതിയ ഫോണുകൾ തന്നെ സംഭാവനയായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറിനു ഏറെയും കൈമാറി. ആദ്യ ദിവസങ്ങളിൽ തന്നെ ആയിരത്തോളം പുതിയ സ്മാർട്ട് ഫോണുകൾ പദ്ധതിക്കായി ലഭിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലേക്കുള്ള വിതരണമാണ് തലശ്ശേരിയിൽ ആരംഭിച്ചത്. കോഴിക്കോട് ബേപ്പൂർ സർക്കാർ സ്കൂൾ പ്രധാന അധ്യാപിക സി പി രമ കുട്ടികൾക്ക് വേണ്ടി ആദ്യ ഫോൺ ഏറ്റു വാങ്ങി. കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്റ്റർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ ജോൺ കൂവപ്പാറയിൽ,മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർ നാഷണൽ സംസ്ഥാന ഭാരവാഹികൾ ആയ മുഹമ്മദ് റിസ്വാൻ, അഫ്സൽ കോഴിക്കോട്, സുന്ദരൻ മണികണ്ഠൻ വയനാട്, അൻഷാദ് തുടങ്ങിയവർ ചടങ്ങിൽപങ്കെടുത്തു
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications