77 കോടി രൂപയുടെ അഴിമതി; എംകെ രാഘവൻ എംപി ഉൾപ്പെടെ 13 പേർക്കെതിരെ വിജിലൻസ് കേസ്
കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായുള്ള അഗ്രീന്‍കോ സഹകരണസംഘം വഴി 77 കോടി രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ എം കെ രാഘവന് എം പി, മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് കേസടുത്ത് അന്വേഷണമാരംഭിച്ചു. സഹകരണ വിജിലന്‍സ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് കേസെടുത്തത്.
സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി നല്കിയ 4.5 കോടി രൂപയും വിവിധ സഹകരണ സംഘങ്ങള്‍ ഓഹരിക്കായി നല്കിയ തുക ഉള്‍പ്പെടെ 77 കോടി രൂപയാണു അഗ്രീന്‍കോ നഷ്ടമുണ്ടാക്കിയതെന്നാണു സഹകരണ വിജിലന്‍സിന്റെ കണ്ടെത്തല്‍. 2003ല്‍ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് തുടങ്ങിയ അഗ്രീന്‍കോ സംഘത്തിന് കൈതച്ചക്ക സംസ്കരണ കേന്ദ്രം തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി ലക്ഷ്യം കാണാതെ 2011ല്‍ സംഘം അടച്ചുപൂട്ടിയതായും സഹകരണ വിജിലന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണു കേസെടുത്തത്.

സംഘം ജനറല്‍മാനേജര്‍ പി വി ദാമോദരന്‍ ഒന്നാംപ്രതിയും എം ഡി ബൈജു രാധാകൃഷ്ണന് രണ്ടാം പ്രതിയും ചെയര്‍മാനായ എം കെ രാഘവന് മൂന്നാംപ്രതിയും വി വി പ്രകാശ് 12ാം പ്രതിയുമാണ്. ഡയറക്ടര്‍മാരായ പി കെ രാജന്, വി എം മോഹനന്, കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥ്, കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി പി പി ശ്രീനിവാസന്, കെപിസിസി നിര്‍വാഹക സമിതി അംഗം ചാക്കോ പാലക്കലോടി, വി എസ് ഹരീന്ദ്രനാഥ്, എം വി ശ്രീജിത്ത്, ടി. ബാബുരാജ്, ഫിലോമിന ജോസ് എന്നിവരാണു മറ്റു പ്രതികള്‍.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications