കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂളില്‍ ജോലി ചെയ്തില്ല... വ്യാജ ഒപ്പിട്ട് അധ്യാപിക ആറുമാസത്തെ ശമ്പളം വാങ്ങി, വിജിലന്‍സ് റിപ്പോര്‍ട്ട്... സംഭവം കണ്ണൂരിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സ്‌കൂളില്‍ ജോലിക്ക് ഹാജരാകാതെ അധ്യാപിക ആറുമാസത്തെ ശമ്പളം ഹാജര്‍ ബുക്കില്‍ ഒപ്പ് വ്യാജമായിട്ട് അനര്‍ഹമായി കൈപ്പറ്റിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുസംബന്ധിച്ചു തലശ്ശേരി വിജിലന്‍സും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

<strong>ശബരിമലയിൽ ഫെമിനിസ്റ്റുകളെ കയറ്റി, പിണറായിയുടെ ശൈലി തിരിച്ചടിയായി, വിമർശനവുമായി സിപിഐ</strong>ശബരിമലയിൽ ഫെമിനിസ്റ്റുകളെ കയറ്റി, പിണറായിയുടെ ശൈലി തിരിച്ചടിയായി, വിമർശനവുമായി സിപിഐ

കണ്ണൂരിലെ കടമ്പൂര്‍ സ്‌കൂള്‍ എച്ച്. എസ്. എ(സോഷ്യല്‍ സയന്‍സ്) വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഷാഹിന പുത്തലത്ത്. കടമ്പൂര്‍ എച്ച്. എസ്. എസ് ഹെഡ്മിസ്ട്രസ് പി. എം സ്മിത എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് ഓഫിസിര്‍ വി.മധുസൂദനന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Corruption

2016 ജൂണ്‍ മുതല്‍ നവംബര്‍ വരെ ഷാഹിന പുത്തലത്ത് ഇവിടെ ജോലി ചെയ്തുവെന്ന വ്യാജ ഒപ്പിട്ടു സര്‍ക്കാര്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നുമാണ് കണ്ടെത്തല്‍. ഇതിനായി പ്രധാന അധ്യാപിക ഒത്താശ ചെയ്തുകൊടുത്തുവെന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകാരണം സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന പരാതി സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏപ്രില്‍മാസം എട്ടിനാണ് വിജിലന്‍സ് ഈ വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്്.നേരത്തെ വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തുകയും ഒപ്പിട്ടഹാജര്‍ പുസ്തകം പരിശോധിക്കുകയും ചെയ്തിരുന്നു.വിജിലന്‍സ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫിസിലെ ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കെടുത്തു.

അധ്യാപികയായ ഷാഹിന പുത്തലത്ത് മാസാവസാനമുള്ള ഏതെങ്കിലും ദിവസം സ്‌കൂളിലെത്തുകയും ഒരു മാസത്തെ പ്രവൃത്തി ദിനങ്ങളിലെ ഒപ്പ് ഒരു ദിവസം തന്നെ ഒന്നിച്ചിടുകയും ചെയ്തുവെന്നാണ് വിദ്യാഭ്യാസവകുപ്പും നടത്തിയ സംയുക്ത അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതിന് സ്‌കൂള്‍ പ്രധാന അധ്യാപിക സര്‍വവിധ സഹായവും ചെയ്തുകൊടുത്തതായും കണ്ടെത്തി.ഈ സമയം ഇവര്‍ നാദാപുരം പെറോട് എ. ഐ. എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജോലി ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതിനെക്കാള്‍ ഉയര്‍ന്ന തസ്തികയായ ഹയര്‍സെക്കന്‍ഡറി വിഭാഗം ചരിത്രാധ്യാപികയായി ജോലി ലഭിക്കുന്നതിനായി നിലവിലുള്ള കടമ്പൂര്‍ സ്‌കൂളിലെ ജോലിയില്‍ നിന്നു അവധിയെടുക്കാതെ സര്‍ക്കാര്‍ വേതനം വാങ്ങിഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ഇതിനായി ഇവരെടുക്കേണ്ട പിര്യേയിഡുകള്‍ മറ്റു അധ്യാപകര്‍ക്ക് വീതിച്ചു നല്‍കിയും ഇവരെ ക്ലസ്റ്റര്‍ മീറ്റിങ്, സ്റ്റാഫ് മീറ്റിങ് എന്നിവയില്‍ നിന്നും ഒഴിവാക്കി കൊടുത്ത് പ്രധാന അധ്യാപിക ചട്ടംലംഘിച്ചു പ്രവര്‍ത്തിച്ചുവെന്നാണ് അന്വേഷണറിപ്പോര്‍ട്ട്. സ്‌കൂളിലെ ഹാജര്‍ ബുക്ക്,സോഷ്യല്‍ സയന്‍സ് സബ്ജക്റ്റ് കൗണ്‍സില്‍ മിനുട്‌സ് ബുക്ക് എന്നിവ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് വിവരങ്ങള്‍ വ്യക്തമായത്.

English summary
Vigilance enquiry report against teachers in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X