കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരിയിലും ഇരിട്ടിയിലും ആര്‍ടി ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന; കണ്ടെത്തിയത് വന്‍ക്രമക്കേട്

  • By Desk
Google Oneindia Malayalam News

ഇരിട്ടി: തലശ്ശേരി, ഇരിട്ടി ആര്‍ടിഒ ടെസ്റ്റ് ഗ്രൗïുകളിലും ഇരിട്ടി ആര്‍.ടി.ഓഫിസിലും വിജിലന്‍സ് പരിശോധന. ഏജന്റുമാരില്‍നിന്ന് രേഖകള്‍ പിടിച്ചെടുത്തു. തലശ്ശേരി എരഞ്ഞോളി കുïുചിറയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ടെസ്റ്റ് ഗ്രൗണ്ടില്‍ ഇന്നലെ രാവിലെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

<strong>ചമ്പക്കുളം മൂലം വള്ളംകളി ഗംഭീരമാക്കാൻ ഇക്കുറി കൂടുതൽ വള്ളങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനം; കഴിഞ്ഞ വർഷം പങ്കെടുത്തത് 6 ചുണ്ടൻവള്ളങ്ങൾ, മത്സരം ജുലൈ 15ന്...</strong>ചമ്പക്കുളം മൂലം വള്ളംകളി ഗംഭീരമാക്കാൻ ഇക്കുറി കൂടുതൽ വള്ളങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനം; കഴിഞ്ഞ വർഷം പങ്കെടുത്തത് 6 ചുണ്ടൻവള്ളങ്ങൾ, മത്സരം ജുലൈ 15ന്...

ഒരേസമയം എത്തിയ ഉദ്യോഗസ്ഥര്‍ ഏജന്റുമാരെന്ന് തിരിച്ചറിഞ്ഞവരെ പിടികൂടി കൈവശമുള്ള രേഖകളും പണവും കസ്റ്റഡിയിലെടുത്തു. പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സ് സ്‌ക്വാഡ് കണ്ണൂര്‍ സി.ഐ ടി.പി സുമേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്. ആര്‍.ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ കൈവശംവയ്‌ക്കേï നിരവധി രേഖകള്‍ ഏജന്റുമാരില്‍നിന്ന് കïെടുത്തതായി സൂചനയുണ്ട്.

Kannur map

കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. വാഹന രജിസ്‌ട്രേഷന് 45രൂപ സര്‍ക്കാരിലേക്ക് അടക്കേണ്ട സ്ഥാനത്ത് 700 മുതല്‍ 1500 രൂപ വരെ ഏജന്റുമാര്‍ വാങ്ങിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. വാഹന ഉടമകള്‍ക്ക് നേരിട്ട് ആര്‍.ടി. ഓഫിസിലെത്തി പണമടച്ച് രജിസ്‌ട്രേഷന് അപേക്ഷ നല്‍കാമെങ്കിലും ഓഫിസ് ജീവനക്കാര്‍ മുട്ടാന്യായങ്ങള്‍ പറഞ്ഞ് ഇവരെ മടക്കി അയക്കുകയാണത്രെ ചെയ്യുന്നത്.

ഇതേ തുടര്‍ന്നാണ് വാഹന ഉടമകള്‍ ഏജന്റുമാരെ ആശ്രയിക്കേണ്ടി വരുന്നത്. ഇതുസംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് മിന്നല്‍ പരിശോധന. ഇരിട്ടി ആര്‍.ടി.ഒ ടെസ്റ്റ് ഗ്രൗï് കേന്ദ്രീകരിച്ച് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഏജന്റുമാരില്‍നിന്ന് നിരവധി രേഖകള്‍ പിടികൂടി.

വിജിലന്‍സ് സി.ഐ കെ.വി പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഓഫിസില്‍ മാത്രം ഉപയോഗിക്കണ്ടï രേഖകള്‍ ഏജന്റുമാരില്‍ നിന്നും പിടികൂടിയത്. ലൈസന്‍സ് പുതുക്കല്‍, പെര്‍മിറ്റ് പുതുക്കല്‍, പുതിയ ലൈസന്‍സിനുള്ള അപേക്ഷകള്‍, ഓഫിസ് സംബന്ധമായ സീലുകള്‍ എന്നിവയാണ് പടികൂടിയത്. ഇരിട്ടി ജോയിന്റ് ആര്‍.ടി ഓഫിസിലും പരിശോധന നടത്തിയെങ്കിലും ക്രമവിരുദ്ധമായി ഒന്നും കïെത്താനായില്ല.

English summary
Vigilance investigation in RT offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X